31
Jan 2026
Wed
31 Jan 2026 Wed
19 year old girl stabbed boyfriends mother for opposing marriage

പ്രണയ വിവാഹത്തെ എതിര്‍ത്ത കാമുകന്റെ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച് 19കാരി. വയനാട് കല്‍പ്പറ്റയിലാണ് സംഭവം. പൊഴുതന സ്വദേശി നുസ്രത്തി(45)നാണ് കുത്തേറ്റത്. മുഖത്ത് കുത്തേറ്റ യുവതിയെ കല്‍പ്പറ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധന്‍ ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. നുസ്രത്ത് ജോലി ചെയ്യുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലെത്തിയാണ് 19കാരി കാമുകന്റെ അമ്മയെ ആക്രമിച്ചത്. കറിക്കത്തിയുമായെത്തിയാണ് പെണ്‍കുട്ടി നുസ്രത്തിനെ കുത്തിയത്. പെണ്‍കുട്ടിയെ പോലീസ് പിടികൂടി.

ALSO READ: ബംഗളുരുവില്‍ സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നത് പതിവാക്കിയ മലയാളി പിടിയില്‍