ഇന്‍ഡിഗോ എയര്‍ലൈന്‍ 200 വിമാനസര്‍വീസുകള്‍ കൂടി അപ്രതീക്ഷിതമായി റദ്ദാക്കി. പ്രതിദിനം 2200ലേറെ സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തുന്നത്. നവംബര്‍ മുതല്‍ ഇന്നലെ വരെ 1400ലേറെ സര്‍വീസുകള്‍ കമ്പനി റദ്ദാക്കിയിരുന്നു.
|
ബുധനാഴ്ച ഡല്‍ഹി, മുംബൈ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെയാണ് റദ്ദാക്കിയ സര്‍വീസുകളുടെ എണ്ണം 200 കടന്നത്.
മതിയായ വിശ്രമം ഉറപ്പുവരുത്തുന്നതിനായി പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തില്‍ പരിമിതികള്‍ ഏര്‍പ്പെടുത്തിയ നിയമ നടപ്പാക്കിയതാണ് സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനു പിന്നിലെന്നാണ് വിവരം. ആവശ്യത്തിന് പൈലറ്റുമാര്‍ കമ്പനിക്കില്ലാത്തതിനാല്‍ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കുകയല്ലാതെ ഇന്‍ഡിഗോ എയര്‍ലൈന് മുന്നില്‍ മറ്റു വഴികളില്ലാതെ വരികയായിരുന്നു.
ഇന്ത്യയിലെ ആഭ്യന്തര സര്‍വീസുകളില്‍ 60 ശതമാനത്തിലേറെയും നടത്തുന്ന ഇന്‍ഡിഗോ ആണെന്നതിനാല്‍ സര്‍വീസ് റദ്ദാക്കല്‍ ഒട്ടേറെ യാത്രികരെയാണ് വലച്ചിരിക്കുന്നത്.
ALSO READ:ദുബൈ-കോഴിക്കോട് ഇന്‍ഡിഗോ വിമാനം പുറപ്പെടാന്‍ വൈകുന്നു; മണിക്കൂറുകളായി യാത്രികര്‍ ദുരിതത്തില്‍




