31
Jan 2026
Sat
ഫ്ളൈ ഓവറിനു മുകളില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ സ്ലാബ് തലയില്‍ വീണ് 22കാരന് മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയാണ് സംഭവം. മുഹമ്മദ് ഫൈസാന്‍ ആണ് മരിച്ചത്.
|
നവാബ്ഗഞ്ച് പോലീസ് സ്റ്റേഷന് പരിധിയിലുള്ള ബിസോറിയ റെയില്‍വേ സ്റ്റേഷന് സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന ഒരു ഫ്ലൈഓവറിന് മുകളില്‍ നിന്നായിരുന്നു ഫൈസാന്‍ റീല്‍ ചിത്രീകരിച്ചിരുന്നത്.
റോഡരികില്‍ അടുക്കിവച്ചിരുന്ന കോണ്‍ക്രീറ്റ് സ്ലാബുകളുടെ മുകളില്‍ കയറി നൃത്തം ചെയ്ത് മുന്നോട്ട് നീങ്ങുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബുകളിലൊന്ന് തെന്നുകയും യുവാവ് താഴേക്ക് വീഴുകയായിരുന്നു. പിന്നാലെ സ്ലാബുകളിലൊന്ന് മുഹമ്മദ് ഫൈസാന്റെ തലയിലേക്ക് വീണു. യുവാവ് തല്‍ക്ഷണം മരിച്ചു.
ALSO READ: ആശ്രമത്തില്‍ കുത്തിവയ്പെടുത്ത യുവ സന്യാസിനി മരിച്ചു; അടിമുടി ദുരൂഹതയില്‍ പോലീസ് അന്വേഷണം


