10
Nov 2025
Sun
10 Nov 2025 Sun
four year old raped in kolkata

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ ഉറങ്ങിക്കിടന്ന നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബഞ്ചാര സമുദായത്തില്‍പ്പെട്ട കുട്ടി താരാകേശ്വറിലെ റെയില്‍വേ ഷെഡ്ഡില്‍ കൊതുകുവലയ്ക്കുള്ളില്‍ മുത്തശ്ശിക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു. കുട്ടിയുടെ കൊതുകുവല മുറിച്ച് മാറ്റിയാണ് അക്രമി കുട്ടിയെ കൊണ്ടുപോയതെന്നും കുടുംബം പറയുന്നു.

പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം താരാകേശ്വര്‍ റെയില്‍വേയുടെ ഉയര്‍ന്ന അഴുക്കുചാലിന് സമീപത്ത് ചോരയില്‍ കുളിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

‘അവള്‍ എന്റെ കൂടെ കിടക്കുകയായിരുന്നു. ഏകദേശം പുലര്‍ച്ചെ 4 മണിയോടെ ആരോ അവളെ കൊണ്ടുപോയി. ഞാന്‍ ഉറക്കത്തിലായിരുന്നു. ആരാണ് കൊണ്ടുപോയതെന്ന് എനിക്കറിയില്ല. അവര്‍ കൊതുകുവല മുറിച്ച് അവളെ കൊണ്ടുപോയി. അവളെ നഗ്‌നയായിട്ടാണ് കണ്ടെത്തിയത്,’- കീറിയ വല കാണിച്ചുകൊണ്ട് കുട്ടിയുടെ മുത്തശ്ശി പറഞ്ഞു.

ALSO READ: കാട്ടുപന്നി കുറുകെ ചാടി; കാര്‍ പാടത്തേക്ക് മറിഞ്ഞ് മൂന്ന് മരണം; അപകടത്തില്‍ പെട്ടത് സുഹൃത്തുക്കള്‍

‘ഞങ്ങളുടെ വീടുകള്‍ പൊളിച്ചുമാറ്റിയതുകൊണ്ട് ഞങ്ങള്‍ തെരുവിലാണ് താമസിക്കുന്നത്. ഞങ്ങള്‍ എവിടെ പോകും? ഞങ്ങള്‍ക്ക് സ്വന്തമായി വീടില്ല,’ കണ്ണീരടക്കിക്കൊണ്ട് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗുരുതരാവസ്ഥയിലുള്ള കുട്ടി താരാകേശ്വര്‍ ഗ്രാമീണ ആശുപത്രിയില്‍ ചികിത്സയിലാണ്. പോക്സോ ആക്ട് പ്രകാരം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിമര്‍ശനവുമായി ബിജെപി

സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് ആരോപിച്ച് ബി.ജെ.പി. മമത ബാനര്‍ജി സര്‍ക്കാരിനെതിരെ രംഗത്തുവന്നു.

‘നാല് വയസ്സുകാരി ബലാത്സംഗം ചെയ്യപ്പെട്ടു. കുടുംബം പോലീസ് സ്റ്റേഷനിലെത്തിയിട്ടും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തില്ല! ആശുപത്രിയിലേക്ക് കൊണ്ടുപോയി – ചന്ദന്‍നഗറിലേക്ക് റഫര്‍ ചെയ്തു. താരാകേശ്വര്‍ പോലീസ് കുറ്റം മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ്. ഇതാണ് മമത ബാനര്‍ജിയുടെ സ്വതന്ത്ര ഭരണത്തിന്റെ യഥാര്‍ത്ഥ മുഖം. ഒരു കുട്ടിയുടെ ജീവിതം തകര്‍ന്നിരിക്കുന്നു, എന്നിട്ടും പോലീസ് സത്യം അടിച്ചമര്‍ത്തി സംസ്ഥാനത്തെ കപട നിയമസംവിധാനത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു,’ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ‘എക്സി’ല്‍ കുറിച്ചു.