12
Oct 2025
Thu
12 Oct 2025 Thu
400 kilogram Ganja seized by Police

തേങ്ങാലോഡില്‍ ഒളിപ്പിച്ചുകടത്തിയ 400 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഹൈദരാബാദിനു സമീപമാണ് സംഭവം. രാജസ്ഥാനിലേക്ക് ഒളിച്ചുകടത്തുകയായിരുന്നു കഞ്ചാവ്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് മൂന്ന് രാജസ്ഥാന്‍ സ്വദേശികളെ അറസ്റ്റ് ചെയ്തു.

whatsapp തേങ്ങാലോഡില്‍ ഒളിപ്പിച്ചുകടത്തിയ 400 കിലോഗ്രാം കഞ്ചാവ് പിടികൂടി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിടികൂടിയ കഞ്ചാവിന് വിപണിയില്‍ രണ്ട് കോടി രൂപ വിലമതിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പോലീസും നാര്‍ക്കോട്ടിക്‌സ് സെല്ലും തെലങ്കാന മയക്കുമരുന്ന് വിരുദ്ധ സേനയും ചേര്‍ന്നാണ് കഞ്ചാവ് വേട്ട നടത്തിയത്.

ലചകോണ്ടയിലെ രാമോജി ഫിലിം സിറ്റിക്കു സമീപത്തു വച്ചാണ് തേങ്ങയുമായി പോവുകയായിരുന്നു ലോറി പിടികൂടിയത്. പരിശോധനയില്‍ തേങ്ങകള്‍ക്കടിയില്‍ കഞ്ചാവ് ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി.

ALSO READ: ഗസയ്ക്കു സഹായവുമായെത്തിയ നിരവധി ഫ്‌ളോട്ടിലകള്‍ ഇസ്രായേല്‍ പിടിച്ചെടുത്തു