04
Nov 2025
Wed
04 Nov 2025 Wed
44th SIBF 2025 ends

44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് കൊടിയിറങ്ങി. 12 ദിവസം നീണ്ടുനിന്ന മേളയില്‍ 206 രാജ്യങ്ങളില്‍ നിന്നായി 14 ലക്ഷത്തിലേറെ പേര്‍ പങ്കെടുത്തു. 118 രാജ്യങ്ങളില്‍ നിന്നായി 2350 പ്രസാധകരും പ്രദര്‍ശകരുമാണ് മേളയിലെത്തിയിരുന്നത്. മേളയുടെ ഭാഗമായി നടന്ന ഷാര്‍ജ പ്രസാധക സമ്മേളനത്തില്‍ 116 രാജ്യങ്ങളില്‍ നിന്നുള്ള 1599 പ്രസാധകരും പങ്കെടുക്കുകയുണ്ടായി.

whatsapp 44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് കൊടിയിറങ്ങി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുസ്തകമേളയ്‌ക്കെത്തിയവരില്‍ 29 ശതമാനവും 35നും 44നും ഇടയില്‍ പ്രായമുള്ളവരാണെന്ന് സംഘാടകര്‍ അറിയിച്ചു. 125890 സ്‌കൂള്‍ കുട്ടികളും മേളയിലെത്തി. അല്‍ ഖസ്ബ, ഷാര്‍ജ അക്വേറിയം എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന ജലഗതാഗതം മുഖേന എത്തിയ സന്ദര്‍ശകരുടെ എണ്ണം 87674 ആണ്.