എസ്പിസി യൂനിഫോം ചോദിച്ചിട്ട് നല്‍കാത്ത വിരോധത്തില്‍ 55കാരന്‍ വിദ്യാര്‍ഥിനിക്കു നേരെ ആസിഡ് ഒഴിച്ചു. വയനാട് പുല്‍പള്ളിയിലാണ് സംഭവം. മരകാവ് പ്രിയദര്‍ശിനി ഉന്നതിയിലെ മണികണ്ഠന്റെ മകള്‍ മഹാലക്ഷ്മിക്കു നേരെയാണ് അയല്‍വാസിയായ വേട്ടറമ്മല്‍ രാജു ആസിഡ് ഒഴിച്ചത്. പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
|
രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു പ്രതി പെണ്‍കുട്ടിയെ ആക്രമിച്ചത്. സ്റ്റുഡന്റ് പോലീസ് കേഡറ്റാണ് മഹാലക്ഷ്മി. കഴിഞ്ഞദിവസം സ്‌കൂള്‍ വിട്ടു പെണ്‍കുട്ടി വീട്ടില്‍ മടങ്ങിവന്നതിനു പിന്നാലെ മണികണ്ഠന്‍ പിന്തുടര്‍ന്നെത്തുകയും കൈയില്‍ കരുതിയിരുന്ന ആസിഡ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു.
ALSO READ: കഞ്ചാവ് വില്‍പ്പന നടത്തിവന്ന യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





