12കാരിയെ പീഡിപ്പിച്ച 56കാരന് 43 വര്‍ഷം തടവും 40000 രൂപ പിഴയും. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി രാജനെയാണ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴത്തുകയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും അതിജീവിതയ്ക്കു നല്‍കണമെന്നും ജഡ്ജി അഞ്ജു മീര ബിര്‍ള വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി മൂന്നു മാസം അധികതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
|
2021 സപ്തംബര്‍ 30നും ഒക്ടോബര്‍ 15നും ഇടയില്‍ നഗരത്തിലെ ഹോസ്റ്റലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആരമിമില്ലാത്ത സമയത്ത് മിഠായി നല്‍കാമെന്ന് പറഞ്ഞ് പ്രതി കുട്ടിയെ ശുചിമുറിയില്‍ കയറ്റി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിറ്റേദിവസവും പ്രതി പെണ്‍കുട്ടിയെ ഒപ്പംകൂട്ടി. ഈ സമയം ഇതു കണ്ടയാള്‍ കുട്ടിയുടെ മുഖത്തെ പരിഭ്രമം കണ്ട് ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
വഞ്ചിയൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വി വി ദിപിന്‍, എസ്‌ഐ വിനീത എം ആര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയ് മോഹന്‍ ഹാജരായി.
ALSO READ: പ്രണയവിവാഹത്തിന് എതിരുനിന്ന മാതാപിതാക്കളെ വിഷംകുത്തിവച്ചുകൊന്ന നഴ്‌സ് പിടിയില്‍





