12
Dec 2025
Wed
12 Dec 2025 Wed
62 year old man sentenced for 62 year jail and 180000 rupees fine

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 62കാരന് 62.5 വര്‍ഷം തടവും 1.80 ലക്ഷം രൂപ പിഴയും. ആലപ്പുഴ പത്തിയൂര്‍ സ്വദേശി ശശി കെയെ ആണ് ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ജി ഹരീഷാണ് ശിക്ഷ വിധിച്ചത്.ശിക്ഷിച്ചത്. 2021 മുതല്‍ 2022 ഏപ്രില്‍ മാസം വരെയുള്ള കാലയളവിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയെ ഭയപ്പെടുത്തിയാണ് പ്രതി പീഡിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരീലക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ എം സുധിലാലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. എഎസ്‌ഐ പ്രദീപ്, എഎസ്‌ഐ ലതി കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ പ്രസാദ് എസ് എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് രഘു ഹാജരായി. എഎസ്‌ഐ വാണി പീതംബരന്‍, എഎസ്‌ഐ സതീഷ് കെ.സി എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

ALSO READ: ബന്ധുവിനെ യാത്രയാക്കി മടങ്ങവെ സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച് യുവതി മരിച്ചു