തൃശൂരില്‍ ബസ്സുടമയില്‍ നിന്ന് 75 ലക്ഷം രൂപ അപഹരിച്ച് മോഷ്ടാക്കള്‍ കടന്നു. അറ്റ്‌ലസ് ബസ് ഉടമ എടപ്പാള്‍ കൊലവളമ്പ് കണ്ടത്തുവച്ചപ്പില്‍ മുബാറക്കിന്റെ പണമാണ് അജ്ഞാതര്‍ കവര്‍ന്നത്. ബസ് വിറ്റ വകയിലും ധനകാര്യ സ്ഥാപനത്തില്‍ നിന്നെടുത്തതടക്കമുള്ള പണവുമായി സ്വന്തം ബസ്സില്‍ തൃശൂരില്‍ എത്തിയതായിരുന്നു മുബാറക്. മണ്ണുത്തി ബൈപ്പാസ് ജങ്ഷനില്‍ ഇറങ്ങിയ ശേഷം ദേശീയ പാതയോരത്തെ സര്‍വീസ് ചായകുടിക്കാനെത്തിയപ്പോഴായിരുന്നു കവര്‍ച്ച.
|
പണമടങ്ങിയ ബാഗ് മെഡിക്കല്‍ ഷോപ്പിന്റെ വരാന്തയില്‍ വച്ച ശേഷം കടയുടമയോട് പറഞ്ഞ് ശുചിമുറിയിലേക്ക് കേറിയ സമയത്ത് തൊപ്പി ധരിച്ചെത്തിയ ആള്‍ ബാഗ് എടുത്തു. ഇതോടെ മുബാറക് ഓടിയെത്തി ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും ഈ സമയം ഇവിടെ നിര്‍ത്തിയിരുന്ന കാറില്‍ നിന്നിറങ്ങിയ മൂന്നുപേര്‍ ഇദ്ദേഹത്തെ തള്ളിയിട്ട ശേഷം കടന്നുകളയുകയായിരുന്നു.
മോഷ്ടാവ് പണമടങ്ങിയ ബാഗ് എടുക്കുന്ന സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചിട്ടുണ്ട്. ബസ്സുടമയുടെ കൈയില്‍ പണമുണ്ടെന്ന് അറിയാവുന്ന ആരോ ആണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് പോലീസ് നിഗമനം.
ALSO READ: ഭാര്യ വഴക്കിട്ട് ഇറങ്ങിപ്പോയതിനു പിന്നാലെ ഇരട്ടമക്കളെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്





