17
Feb 2024
Tue
17 Feb 2024 Tue

ഇന്ന് വ്യാപാരി സമരം: സംസ്ഥാനത്ത് ഇന്ന് കടകള്‍ തുറക്കില്ല, ഹോട്ടലുകളും അടഞ്ഞ് കിടക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരികള്‍ പ്രഖ്യാപിച്ച സമയം ഇന്ന്. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് കടകള്‍ അടച്ചിടുന്നത്.
വ്യാപാരവുമായി ബന്ധപ്പെട്ട നിയമങ്ങളും വകുപ്പുകളും ഏകോപിപ്പിച്ചു വ്യാപാരമന്ത്രാലയം രൂപവത്കരിക്കുക, മാലിന്യം നീക്കംചെയ്യാനില്ലാത്ത വ്യാപാരസ്ഥാപനങ്ങളെ യൂസര്‍ ഫീ അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഈ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന വ്യാപാരസംരക്ഷണ യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. വ്യാപാരികള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനു നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഞ്ചുലക്ഷം വ്യാപാരികള്‍ ഒപ്പിട്ട നിവേദനം ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് അദ്ദേഹം സമര്‍പ്പിക്കും.

അതേസമയം കടയടപ്പ് സമരവുമായി സഹകരിക്കില്ലെന്ന് ഇടത് അനുകൂല സംഘടനയായ വ്യാപാര വ്യവസായി ഏകോപന സമിതി വിമത വിഭാഗം അറിയിച്ചു.