ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്രയുടെ ഔദ്യോഗിക പ്രചരണഗാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശനം കടന്നുവന്നതില്‍ വിശദീകരണം തേടി ബിജെപി നേതൃത്വം. ഐടി സെൽ കൺവീനർ എസ് ജയശങ്കറിനോടാണ് വിശദീകരണം തേടിയത്.
|
യുപിഎ സർക്കാർ കേന്ദ്രം ഭരിക്കുമ്പോൾ തയ്യാറാക്കിയ പാട്ടാണ് ഇപ്പോഴത്തെ കെ.സുരേന്ദ്രന്റെ കേരളപദയാത്രയുടെ വിഡിയോ ഗാനത്തില്‍ ഉൾപ്പെട്ടത്. കെ.സുരേന്ദ്രന് എസ് സി, എസ് ടി വിഭാഗത്തിനൊപ്പം ഭക്ഷണം കഴിക്കുമെന്ന് പോസ്റ്റർ തയ്യാറാക്കിയതിലും നേതൃത്വം വിശദീകരണം തേടി.
അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്ക കൂട്ടരേ” എന്ന് തുടങ്ങുന്ന കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് സംസ്ഥാന നേതൃത്വം വെട്ടിലായത്. ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെ ഗാനം പുറത്തുവന്നത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഭരണത്തെ വിമർശിക്കുന്ന വരികൾ ഉള്ള ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായി. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി.കെ. ഫിറോസ് ഗാനത്തിന്റെ വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ‘കെ.സുരേന്ദ്രന്റെ പദയാത്രയിലെ ഔദ്യോഗിക ഗാനമാണ്. ആദ്യമായിട്ടാണ് സുരേന്ദ്രന്റെ പരിപാടിയിൽ നിന്ന് ഒരു സത്യം കേൾക്കുന്നത്’ എന്ന് പി.കെ ഫിറോസ് പരിഹസിച്ചു.





