19
Mar 2024
Fri
19 Mar 2024 Fri

ഭക്ഷണം, വസ്ത്രം, ഇലക്ട്രോണിക് സാധനങ്ങൾ തുടങ്ങിയവ എല്ലാം നമ്മൾ പതിവായി ഓൺലൈൻ ആയി പർച്ചേസ് ചെയ്യാറുള്ളത് ആണ്. വീട്ടിൽ എത്തുന്ന ഇവയെല്ലാം നിറയെ പേപ്പറുകളിലും പ്ലാസ്റ്റിക് കവറുകളിലും ആയിരിക്കും നമുക്ക് ലഭിക്കുക. സാധനം കാണണം എന്നുണ്ടെങ്കിൽ പാക്കിങ് അഴിക്കുന്നത് ഒരു ടാസ്ക് ആണ്. കാരണം മുൻകരുതൽ നടപടിയുടെ ഭാഗമായി ഇവയെല്ലാം വളരെ നല്ല നിലയിൽ പൊതിഞ്ഞത് ആകും. എന്നാല് ഇത്തരം പാക്കിങ് എല്ലാവർക്കും ശല്യം ആണ് എന്നത് വാസ്തവം. ഒരു സർവേയിൽ പങ്കെടുത്ത 69 ശതമാനം പേരും ഇങ്ങനെ അഭിപ്രായപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുണികൾ, ഡിറ്റർജെൻറ്, സ്റ്റേഷനറി തുടങ്ങിയവ അവയുടെ ഒറിജിനൽ പാക്കിങ് കൊണ്ടു തന്നെ മികച്ചതാണെന്ന് ഇതു സംബന്ധിച്ച സർവേയിൽ ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നു. അതേ സമയം വ്യക്തിഗത ഇനങ്ങളും വിലയേറിയ ചില ഇനങ്ങളും പാക്കിങ് ചെയ്താവണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

2021 മുതൽ ആമസോൺ ഇന്ത്യയിലെ ഉപഭോക്താക്കൾക്കുള്ള ഡെലിവറികളിൽ അധിക പാക്കിങ് കുറച്ചു കൊണ്ടു വരികയാണ്. ഇത് 83 ശതമാനമായി ഉയർത്തിയിട്ടുമുണ്ട്. പാക്കിങ് സാമഗ്രികളുടെ ഉപയോഗം കുറക്കുന്നതിനാണ് തങ്ങൾ അധിക പാക്കിങ് ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നതെന്ന് സർവേയിൽ പങ്കെടുത്തവരിൽ 55 ശതമാനം പേർ ചൂണ്ടിക്കാട്ടി. ആഗോള തലത്തിൽ 2015 മുതൽ ആമസോൺ പാക്കിങ് സാമഗ്രികളുടെ ഭാരം ശരാശരി 41 ശതമാനം കുറക്കുകയും രണ്ടു ദശലക്ഷം ടണ്ണോളം പാക്കിങ് സാമഗ്രികളുടെ ഉപയോഗം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

തങ്ങളെപ്പോലെ തന്നെ തങ്ങളുടെ ഉപഭോക്താക്കളും പാക്കിങ് സാമഗ്രികൾ കുറക്കുന്നതിനെ കുറിച്ചു ശ്രദ്ധാലുക്കളാണെന്ന് ആമസോൺ ഇന്ത്യ ഓപറേഷൻസ് വൈസ് പ്രസിഡൻറ് അഭിനവ് സിങ് പറഞ്ഞു. സാധ്യമായ എല്ലായിടങ്ങളിലും പാക്കിങ് സാമഗ്രികൾ ഒഴിവാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും സുരക്ഷിതമായി അയക്കാൻ സാധ്യമായ രീതിയിലെ പാക്കിങ് രൂപകൽപന ചെയ്യാൻ തങ്ങൾ ഉൽപാദകരുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Seven Out Of Ten Indian Shoppers Prefer Product Deliveries Without Additional Packaging