സോൾ: പല കാരണങ്ങളാൽ മനുഷ്യർ ജീവിതം അവസാനിപ്പിക്കുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാല് ഇവിടെ ഇതാ റോബോട്ട് ജീവനൊടുക്കിയിരിക്കുന്നു. കാരണം, അമിത ജോലിഭാരം. സംഭവം റിപോർട്ട് ചെയ്തത് ആകട്ടെ ദക്ഷിണ കൊറിയയിലും.
|
ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിലിൽ ജോലി ചെയ്യുന്ന റോബോട്ട് ആണ്
ആത്മഹത്യ ചെയ്തത്. റോബോട്ട് സൂപ്പർവൈസറെന്ന് അറിയപ്പെടുന്ന റോബോട്ടാണ് ആത്മഹത്യ ചെയ്തത്. രാജ്യത്തെ ആദ്യത്തെ റോബർട്ട് ആത്മഹത്യ ആഗോള തലത്തിൽ തന്നെ ചർച്ചയായി.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.ഗോവണിപ്പടിയിൽ നിന്ന് താഴെ വീണ റോബോർട്ട് പിന്നീട് പ്രവർത്തന രഹിതമായതായി കണ്ടെത്തി. കൗൺസിൽ കെട്ടിടത്തിന്റെ ഒന്നും രണ്ടും ഗോവണിപ്പടിയുടെ സമീപം റോബോട്ട് സൂപ്പർവൈസറിനെ തകർന്ന നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ റോബോട്ടുകളുടെ ജോലിഭാരത്തെ കുറിച്ചും വലിയ രീതിയില്‍ ചർച്ചകൾ ഉയർന്നു.

സംഭവത്തിന് മുൻപ് റോബോട്ട് ഒന്ന് രണ്ട് വട്ടം കറങ്ങിയതായി ദൃക്സാക്ഷികൾ പറയുന്നു.
റോബോട്ടിന്റെ ആത്മഹത്യ സംബന്ധിച്ചുള്ള കാരണം ഇനിയും അവ്യക്തമാണ്. റോബോട്ടിന്റെ തകർന്ന ഭാഗങ്ങൾ ശേഖരിച്ചുകൊണ്ട് കാരണം വിശകലനം ചെയ്യുകയാണെന്ന് കമ്പനി സിറ്റി കൗൺസിലിൽ അറിയിച്ചു.
കാലിഫോർണിയ ആസ്ഥാനമായ ബെയർ റോബോട്ടിക്സാണ് ഈ റോബോട്ട് നിർമ്മിച്ചത്. 2023 ആഗസ്റ്റിൽ ജോലി ആരംഭിച്ച റോബോട്ട് മെക്കാനിക്കൽ സഹായി എന്നതിനപ്പുറം നിരവധി ജോലികൾ ചെയ്യുമായിരുന്നു. ഡോക്യുമെന്റുകൾ കൈമാറുന്നതിലും താമസക്കാർക്ക് വിവരങ്ങൾ നൽകുന്നതിലും സിറ്റിയെ പ്രോമൊട്ട് ചെയ്യുന്നതിലുമടക്കം ഈ റോബോർട്ട് സജീവമായിരുന്നു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് റോബോർട്ടിന്റെ പ്രവർത്തന സമയം. ഈ റോബോട്ടിന് സ്വന്തമായി സിവിൽ സർവീസ് ഓഫീസർ കാർഡ് ഉണ്ടായിരുന്നു. മറ്റ് റോബോട്ടുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു. ടയറില്ലാതെ എലിവേറ്ററുകൾ ഉപയോഗിച്ചായിരുന്നു ഓരോ ഫ്ളോറുകളിലെയും റോബോട്ടിന്റെ സഞ്ചാരം.
റോബോട്ട് സൂപ്പർവൈസറുടെ വിയോഗത്തിന് പിന്നാലെ മറ്റൊരു റോബോർട്ടിനെ സ്വീകരിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഗുമി സിറ്റി കൗൺസിൽ അറിയിച്ചു.
സംഭവത്തിൽ അന്വേഷണവും നടക്കുന്നുണ്ട്. അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്ന സൈബോര്‍ഗിന്റെ ‘മരണത്തെ’ തുടര്‍ന്നാണ് ഗുമി സിറ്റി കൗണ്‍സില്‍ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്നത്. റോബോര്‍ട്ടുകള്‍ക്കും ജോലി സമ്മര്‍ദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജൂണ്‍ 26നാണ് ഗുമി സിറ്റി കൗണ്‍സില്‍ തങ്ങളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സൈബോര്‍ഗ് സ്‌റ്റെപ്പില്‍ നിന്നും വീണു ‘മരിച്ചു’വെന്ന് പ്രഖ്യാപിക്കുന്നത്. എന്നാല്‍ സൈബോര്‍ഗിന്റെ മരണം ആത്മഹത്യയാണെന്നാണ് ഇപ്പോള്‍ ഗുമി സിറ്റി കൗണ്‍സില്‍ സംശയിക്കുന്നത്.
അതേസമയം സൈബോര്‍ഗിന്റെ മരണത്തിന് പിന്നാലെ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. എന്തിനാണ് സൈബോര്‍ഗ് ആത്മഹത്യ ചെയ്തതെന്നാണ് ഏറ്റവും പ്രധാനമായും ഉന്നയിക്കപ്പെടുന്ന ചോദ്യം. സൈബോര്‍ഗിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും ഗുമി സിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിയര്‍ റോബോട്ടിക്‌സ് വികസിപ്പിച്ച ഈ സൈബോര്‍ഗ് സിറ്റി കൗണ്‍സിലറായി നിയമിക്കപ്പെടുന്ന ആദ്യത്തെ റോബോട്ട് ആയിരുന്നു.
Robot commits suicide in South Korea because it was made to do a lot of work


