16
Jul 2024
Tue
16 Jul 2024 Tue

യൂസഫലി പുതിയ വിമാനം വാങ്ങി; പഴയത് വില്‍പ്പനയ്ക്ക്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലയാളിയായ പ്രമുഖ വ്യവസായി എം.എയൂസഫലിക്ക് പുതിയ വിമാനം എത്തിചേര്‍ന്നതോടെ പഴയവിമാനം വില്‍പനയ്ക്ക്. സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ വില്‍ക്കാനും വാങ്ങാനും സഹായിക്കുന്ന സ്റ്റാന്റണ്‍ ആന്‍ഡ് പാര്‍ട്ട്‌ണേര്‍സ് ഏവിയേഷന്‍ എന്ന കമ്പനിയാണ് വിമാനം പല സൈറ്റുകളിലും വില്‍പ്പനയ്ക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഗള്‍ഫ്‌സ്ട്രീം 550 എന്ന വിമാനം2016 ലാണ് യൂസഫല സ്വന്തമാക്കിയത്. അന്ന് ഏകദേശം 350 കോടി രൂപയിലധികമായിരുന്നു വിമാനത്തിന്റെ വില.

ലെഗസി 650 എന്ന വിമാനം ഉപയോഗിച്ചതിന് ശേഷമാണ് യൂസഫലി ഗള്‍ഫ്‌സ്ട്രീം 550 വാങ്ങിയത്. അമേരിക്കയിലെ വെര്‍ജീനിയ ആസ്ഥാനമായുള്ള ജനറല്‍ ഡൈനാമിക്‌സിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്‌റോസ്‌പെയ്‌സാണ് വിമാനം നിര്‍മിച്ചിരിക്കുന്നത്. 16 യാത്രക്കാര്‍ക്ക് വരെ ഈ വിമാനത്തില്‍ യാത്ര ചെയ്യാനാവും. റോള്‍സ് റോയ്‌സിന്റെ ബിആര്‍ 710സി411 എന്ന എന്‍ജിന്‍ ഉപയോഗിച്ചിരിക്കുന്ന വിമാനം ഇതുവരെ 3065.11 മണിക്കൂര്‍ പറന്നിട്ടുണ്ട്.

ഏകദേശം 483 കോടിം രൂപ വിലവരുന്ന ജി600 എന്ന പുതിയ വിമാനം ഏപ്രിലിലാണ് യൂസഫലി വാങ്ങിയത്. ടി7വൈഎംഎ എന്ന റജിസ്‌ട്രേഷനിലുള്ള വിമാനം ഗള്‍ഫ്‌സ്ട്രീം കമ്പനി നിര്‍മിച്ചിറക്കിയത് 2023 ഡിസംബറിലാണ്. 6600 നോട്ടിക്കല്‍ മൈല്‍ വരെ വിമാനത്തിന് പറക്കാനാവും. ഇതില്‍ 19 പേര്‍ക്ക് വരെ സഞ്ചരിക്കാം. പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയുടെ എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

MA Yusuff Ali is listed for sale in aviation websites his old flight