17
Oct 2024
Wed
17 Oct 2024 Wed
Kerala Gold Price: Gold price to unattainable heights; 57000 crossed

കേരളത്തില്‍ വീണ്ടും മുകളിലേക്ക് കുതിച്ച് സ്വര്‍ണവില. (Kerala Gold Price). സ്വര്‍ണവില എല്ലാ റെക്കോര്‍ഡും മറികടന്ന് ഉയരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അതിനെയെല്ലാം കടത്തിവെട്ടിയാണ് ഇപ്പോഴത്തെ വര്‍ധനവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പവന് 360 രൂപയാണ് ഇന്ന് ഒറ്റയിടിക്ക് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,000 കടന്നു. 57,120 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7140 രൂപയാണ് നല്‍കേണ്ടത്. പണിക്കൂലി കൂട ികൂട്ടുമ്പോള്‍ ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കാന്‍ 60,000 ന് മുകളില്‍ കൊടുക്കേണ്ടിവരും.

ഒക്ടോബര്‍ 4,5, 6, 12,13, 14 തീയതികളിലും 56,960 രൂപയായിരുന്നു സ്വര്‍ണവില. ഇതാണ് ഈ മാസത്തെ ഇതുവരെയുണ്ടായിരുന്ന ഉയര്‍ന്ന നിരക്ക്. ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക്.

നേരിയ തോതില്‍ വ്യത്യസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബര്‍ 2 മുതല്‍ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. അവസാന ആഴ്ചകളിലേയ്‌ക്കെത്തുമ്പോള്‍ മാസത്തെ ഏറ്റവും നിരക്കിലെത്തി.

ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. ഇതോടെ സ്വര്‍ണവില കുത്തനെ ഇടിഞ്ഞെങ്കിലും 2- 3 മാസം കൊണ്ട് അതെല്ലാം തിരിച്ചുകയറി പുതിയ ഉയരം സൃഷ്ടിച്ചിരിക്കുകയാണ് സ്വര്‍ണവില.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് ഇന്ത്യയിലും സ്വര്‍ണവില തീരുമാനിക്കുന്നത്. ഡോളറിന്റെയും രൂപയുടെ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഒക്ടോബര്‍ മാസത്തെ സ്വര്‍ണവില

Date Price of 1 Pavan Gold (Rs.)
1-Oct-24 56400
2-Oct-24 56800
3-Oct-24 56880
4-Oct-24 56960
5-Oct-24 56960
6-Oct-24 56960
7-Oct-24 56800
8-Oct-24 56800
9-Oct-24 56240
10-Oct-24 Rs. 56,200 (Lowest of Month)
11-Oct-24 56760
12-Oct-24 56960
13-Oct-24 56960
14-Oct-24 56960
15-Oct-24
Yesterday »
56760
16-Oct-24
Today »
Rs. 57,120 (Highest of Month)