Kerala Gold Rate: സ്വര്‍ണവില തിരിച്ചുകയറുന്നു; ഇന്നത്തെ നിരക്ക്
|
കൊച്ചി: കേരളത്തില്‍ കഴിഞ്ഞയാഴ്ചകളില്‍ താഴേക്ക് വന്ന സ്വര്‍ണവില അതുപോലെ തിരിച്ചുകയറുകയാണ്. ഇന്ന് ഗ്രാമിന് 50 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരുഗ്രാം സ്വര്‍ണവില 7115 രൂപയിലെത്തി. പവന് 400 രൂപ കൂടി 56,920 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ ഗ്രാമിന് 70 രൂപയും കൂടിയിരുന്നു. ഇതോടെ വില 7065 രൂപയിലെത്തുകയായിരുന്നു. പവന് 560 രൂപയും കൂടി. പവന് 56520 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്.
നവംബര്‍ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. ഒരു ഗ്രാം സ്വര്‍ണാഭരണം ലഭിക്കാന്‍ 6935 രൂപ നല്കിയാല് മതിയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ 3,500 രൂപയോളം കുറഞ്ഞെങ്കിലും പിന്നീട് തിരിച്ചുകയറുകയായിരുന്നു.
യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ നിരക്ക് കുറയ്ക്കല്‍ സംബന്ധിച്ച അനിശ്ചിതത്വവുമാണ് സ്വര്‍ണ വിപണിയെ ബാധിച്ചത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. നവംബര്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കണ്ടത്. എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും വില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്
ഈ മാസം ആരംഭത്തോടെയാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി വന്നത്. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
ഒക്ടോബര്‍ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്കി ഇന്നലെയും ഇന്നുമായി സ്വര്‍ണവില ആയിരം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.
നവംബറിലെ വില മാറ്റം
| Date | Price of 1 Pavan Gold (Rs.) |
| 1-Nov-24 | Rs. 59,080 (Highest of Month) |
| 2-Nov-24 | 58960 |
| 3-Nov-24 | 58960 |
| 4-Nov-24 | 58960 |
| 5-Nov-24 | 58840 |
| 6-Nov-24 | 58920 |
| 7-Nov-24 | 57600 |
| 8-Nov-24 | 58280 |
| 9-Nov-24 | 58200 |
| 10-Nov-24 | 58200 |
| 11-Nov-24 | 57760 |
| 12-Nov-24 | 56680 |
| 13-Nov-24 | 56360 |
| 14-Nov-24 | Rs. 55,480 (Lowest of Month) |
| 15-Nov-24 | 55560 |
| 16-Nov-24 | Rs. 55,480 (Lowest of Month) |
| 17-Nov-24 | Rs. 55,480 (Lowest of Month) |
| 18-Nov-24 | 55960 |
| 19-Nov-24 Yesterday » |
56520 |
| 20-Nov-24 Today » |
Rs. 56,920 |
Gold price is recovering in kerala


