17
Nov 2024
Sat
17 Nov 2024 Sat
women can earn from homes by joining as part of her stories project

കോഴിക്കോട് : കേരളത്തിലെ പ്രധാന ഹോം ഫര്‍ണിഷിങ് ബ്രാന്‍ഡ് ആയ സ്റ്റോറീസ് വാര്‍ഷിക ആഘോഷത്തില്‍ കേരളത്തിലുടനീളമുള്ള സ്ത്രീകളെ അവരുടെ ഒഴിവുസമയങ്ങള്‍ വരുമാനമുണ്ടാക്കുന്ന ഹെര്‍ സ്റ്റോറീസ് പദ്ധതി പ്രഖ്യാപിച്ചു. ഹോം അക്‌സറീസ് നിര്‍മാണത്തിലൂടെ മികച്ച വരുമാനം നേടാന്‍ സ്ത്രീകളെ പര്യാപ്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹോം അക്‌സസറീസ് ചെയ്യാനുള്ള മെറ്റിരീയല്‍സ് സ്റ്റോറീസ് തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകള്‍ക്ക് നല്‍കും. അതിനെ വിവിധ ഡിസൈനുകളിലുള്ള അക്‌സസറീസ് ആക്കാന്‍ ആവശ്യമായ സാങ്കേതിക പരിജ്ഞാനവും നല്‍കും. ഇങ്ങനെ നിര്‍മിക്കുന്ന വസ്തുക്കള്‍ സ്റ്റോറീസിന്റെ വിവിധ ഷോറുമുകളിലൂടെ വില്‍പ്പന നടത്തി, ആ തുക നിര്‍മാതാക്കളിലേക്കെത്തുന്ന ബൃഹത്ത് പദ്ധതിയാണ് ഹെര്‍ സ്റ്റോറീസ്.

ഫര്‍ണിച്ചര്‍ ബിസിനസില്‍ പുതിയ വിപ്ലവം സൃഷ്ടിച്ച, സ്റ്റോറീസിന്റെ ആദ്യത്തെ സി എസ് ആര്‍ പദ്ധതിയാണ് ഹെര്‍ സ്റ്റോറീസ്. ഫുഡ് ഇന്‍ഫ്‌ലുന്‍സറും സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നയാളുമായ ആബിദ റഷീദ് ആണ് ഹേര്‍ സ്റ്റോറീസ്’ എന്ന ഈ പദ്ധതി ഉദ്ഘാടനം ചെയ്തത് .’ഹേര്‍ സ്റ്റോറീസ്’ സ്ത്രീകള്‍ക്ക് വരുമാനമുണ്ടാക്കുന്ന പ്രധാന അവസരമാണെന്നു സ്റ്റോറീസ് സ്ഥാപകന്‍ സഹീര്‍ പറഞ്ഞു. സ്റ്റോറീസ് ഡറക്ടര്‍മാരായ ഫിറോസ്, ബാസിത് എന്നിവരും മറ്റു സ്റ്റോറീസ് സ്റ്റാഫുകളും ചടങ്ങില്‍ പങ്കെടുത്തു. ആഡംബര ഫര്‍ണിച്ചറുകള്‍ ജനകീയമാക്കിയ സ്റ്റോറീസ് ഹോംസ്, 2010-ല്‍ കോഴിക്കോടില്‍ തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ പ്രധാന നഗരങ്ങളിലായി വളര്‍ന്നു.