അല്‍ഹിന്ദ് ടൂര്ട്സ് ആന്‍ഡ് ട്രാവല്‍സ് സംഘടിപ്പിക്കുന്ന അല്‍ഹിന്ദ് ഹോളിഡേ എക്സ്പോ ഡിസംബര്‍ 8 മുതല്‍ 10 വരെ കോഴിക്കോട്ട് നടക്കും. ടൂറിസം മന്ത്രി മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടകന്‍. കോഴിക്കോട് കോംട്രസ്റ്റ് ഹോസ്പിറ്റലിനു സമീപം അല്‍ഹിന്ദ് അക്കാദമി കാംപസില്‍ ആണ് കേരളത്തിലെ തന്നെ ഏറ്റവും വലിയ ട്രാവല്‍ എക്സിബിഷന് സംഘടിപ്പിക്കുന്നത്. അല്‍ഹിന്ദ് എയര്‍ലൈന്‍സ് ഉടന്‍ സര്‍വീസ് തുടങ്ങുമെന്നും എക്സ്പോ സംബന്ധമായി വിളിച്ചുചേര്‍ത്താ വാര്‍ത്താസമ്മേളനത്തില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
|
ആഡംബര കപ്പല്‍യാത്ര തുടങ്ങുമെന്നും അല്‍ഹിന്ദ് പ്രഖ്യാപിച്ചു. എക്സ്പോ സന്ദര്‍ശകരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2 പകലും ഒരു രാത്രിയും അടങ്ങുന്ന റിസോര്‍ട്ട് താമസം, കേരളത്തിലെ അന്താരാഷ്ട്ര ഹോട്ടലിലെ ഒരു രാത്രി നീളുന്ന സൗജന്യ താമസം, ഒരു കുടുംബത്തിന് ആഡംബര കപ്പലിലെ സൗജന്യ യാത്ര, സൗജന്യ അന്താരാഷ്ട്ര വിമാനടിക്കറ്റ്, സൗജന്യ സൗദി ടൂറിസം പാക്കേജ് തുടങ്ങിയ ആകര്‍ഷക സമ്മാനങ്ങളും ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
മന്ത്രിമാരായ വി ശിവന്‍കുട്ടി, ആര് ബിന്ദു, എംപിമാരായ എം കെ രാഘവന്, ഇ ടി മുഹമ്മദ് ബഷീര്‍, കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍ രവീന്ദ്രന് സി വി തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കും. 8, 9, 10 തീയതികളില്‍ രാവിലെ 10 മുതല്‍ രാത്രി 7 വരെയാണ് എക്സ്പോ. 3900 രൂപ മുതല്‍ ഹോളിഡേ പാക്കേജുകള്‍, 29900 രൂപയ്ക്ക് അന്താരാഷ്ട്ര ഹോളിഡേ പാക്കേജ്, 10000 രൂപ വരെയുള്ള സ്പോട്ട് ബുക്കിങ് ഡിസ്കൗണ്ട് മുതലായവ എക്സ്പോ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ അല്‍ ഹിന്ദ് കോര്‍പറേറ്റ് ഡയറക്ടര്‍ നൂറുദ്ദീന്‍ എ അഹമ്മദ്, എക്സിക്യൂട്ടിവ് ഡയറക്ടര്‍ മുബഷിര്‍ എംപിഎം, സീനിയര്‍ സെയില്‍സ് മാനേജര്‍ ഷിനീഷ് കെ എസ്, റീജ്യനല്‍ ഡയറക്ടര്‍ സെയില്‍സ് മുഹമ്മദ് ഷബീര്‍ എം കെ എന്നിവര്‍ സംബന്ധിച്ചു.


