18
Dec 2024
Mon
18 Dec 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാവോപോളൊ: ബ്രസീലില്‍ ചെറുവിമാനം വീടിന് മുകളിലേക്ക് തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു. തെക്കന്‍ ബ്രസീലിയന്‍ നഗരമായ ഗ്രമാഡോയിലാണ് അപകടമുണ്ടായത്. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട മലയോര നഗരമാണ് ഗ്രമാഡോ. വിമാനം വീണ സ്ഥലത്തുണ്ടായിരുന്ന 17 പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. കനത്ത പുകയില്‍ ശ്വാസതടസം അനുഭവപ്പെട്ടുമാണ് ആളുകള്‍ക്ക് പരിക്കേറ്റത്.

വിമാനം ആദ്യം നഗരത്തിലെ കെട്ടിടത്തിന്റെ ചിമ്മിനിയും പിന്നീട് കെട്ടിടത്തിന്റെ രണ്ടാം നിലയിലും ഇടിച്ചു തകര്‍ക്കുകയായിരുന്നു. തടര്‍ന്ന് ഒരു ഫര്‍ണിച്ചര്‍ കടയിലേയ്ക്ക് ഇടിച്ചു കയറിയാണ് വിമാനം നിന്നത്. ഇതോടെ കടയാകെ അഗ്നിക്കിരയായി.
ക്രിസ്മസ് സീസണ്‍ ആയതിനാല്‍ ഗ്രമാഡോയില്‍ വിനോദ സഞ്ചാരികളുടെ തിരക്കും ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്നതെല്ലാം ഒരുകുടുംബത്തിലെ വിനോദസഞ്ചാരികളാണ്. കുടുംബത്തോടൊപ്പം സാവോ പോളോ സ്‌റ്റേറ്റിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന ബ്രസീലിയന്‍ ബിസിനസുകാരനായ ലൂയിസ് ക്ലോഡിഗോ ഗലീസിയാണ് വിമാനം പറത്തിയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ ബ്രസീലിയന്‍ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി.

Small plane crashes into house in Brazil 10 dead