ലണ്ടന്‍: ബീഫും ബീഫ് അടങ്ങിയ മറ്റു ഭക്ഷണങ്ങളും വില്‍ക്കുന്നു എന്നാരോപിച്ച് ബ്രിട്ടനിലെ റെസ്റ്റോറന്റില്‍ അക്രമം നടത്താനെത്തിയ സംഘികളെ അടിച്ചോടിച്ച് റെസ്റ്റോറന്റ് ഉടമ. ബ്രിട്ടനിലെ ഷെഫീല്‍ഡ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അബസീന്‍ ഡൈനര്‍ എന്ന പാകിസ്താനി റെസ്റ്റോറന്റിലാണ് സംഭവം.
|
ഒരു സംഘം റെസ്റ്റോറന്റില്‍ കയറി കൗണ്ടറിലെത്തി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ മെനു പരിശോധിക്കുന്നതിനിടെയാണ് ബീഫും ബീഫ് അടങ്ങിയ ഭക്ഷണങ്ങളുമാണ് റെസ്റ്റോറന്റില്‍ കാര്യമായും വില്‍ക്കുന്നതെന്ന് ഇവരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് റെസ്റ്റോറന്റ് അടിച്ചുതകര്‍ക്കാനും ജീവനക്കാരെ ആക്രമിക്കാനും ശ്രമിക്കുകയായിരുന്നു.
അക്രമം കണ്ട് ഇരുമ്പ് ദണ്ഡ് കൈയിലേന്തി അകത്തു നിന്ന് ഓടിയെത്തിയ സ്ഥാപന ഉടമ ഇവരെ ശക്തമായി ചെറുക്കുകയും പൊതിരെ തല്ലുകയുമായിരുന്നു. കൂട്ടത്തില്‍ നേതാവായി ചമഞ്ഞ് ഇരുമ്പ് ദണ്ഡ് പിടിച്ചുവാങ്ങാന്‍ ശ്രമിച്ച അക്രമിയുടെ മുഖത്ത് റെസ്റ്റോറന്റ് ഉടമ ആവര്‍ത്തിച്ച് മുഷ്ഠിചുരുട്ടി ഊക്കോടെ ആഞ്ഞിടിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.


