
മുംബൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്ക്കിടെ മുംബൈ ആസ്ഥാനമായുള്ള ടെക് കമ്പനി സ്ഥാപകന്‍ ഹൃദയാഘാതം മൂലം മരിച്ചു.(Tech company founder dies of heart attack during ED raid) ടെക്നോളജി കമ്പനി വക്രംഗിയുടെ സ്ഥാപകനും പ്രമോട്ടറും എമിരറ്റ് ചെയര്‍മാനുമായ ദിനേശ് നന്ദ്വാന(62)യാണ് മരിച്ചത്. അന്ധേരിയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ഇഡി റെയ്ഡ് നടക്കുന്നതിനിടെയാണ് സംഭവം.
![]() |
|
ശനിയാഴ്ച രാവിലെയോടെ ഇഡിയുടെ ജലന്ധര്‍ യൂണിറ്റ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡിനെത്തി. റെയ്ഡ് പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം കൃത്യമായി അറിയാന്‍ സാധിക്കൂ എന്ന് എംഐഡിസി പൊലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്പെക്ടര്‍ രവിചന്ദ്ര ചവാന്‍ പറഞ്ഞു.
മരണം സംബന്ധിച്ച് ദിനേശ് നന്ദ്വാനയുടെ കുടുംബം പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.