പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്ത് മലബാര്‍ ഗ്രൂപ്പ്. തെലങ്കാനയിലെ വിദ്യാര്‍ഥിനികള്‍ക്കായാണ് 2024-2025 അധ്യയന വര്‍ഷത്തില്‍ മലബാര്‍ ഗ്രൂപ്പ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയത്. ഹൈദരാബാദിലെ സോമാജിഗുഡയിലെ തെലങ്കാന സ്‌റ്റേറ്റ് ഐഎഎസ് ഓഫിസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചായിരുന്നു സ്‌കോളര്‍ഷിപ്പ് വിതരണച്ചടങ്ങ് സംഘടിപ്പിച്ചത്.
|
മന്ത്രി ഡി അനസൂയ സീതാക്ക ഗാരു ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ഇന്ത്യ ഓപറേഷന്‍സ് എംഡി ആഷര്‍ ഒ, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് റീട്ടെയ്ല്‍ ഹെഡ്(റെസ്റ്റ് ഓഫ് ഇന്ത്യ)സിറാജ് പി കെ, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സോണല്‍ ഹെഡ് മുഹമ്മദ് ഷരീജ് കെ, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സോണല്‍ ഹെഡ് ഷാനിബ് കെ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
തെലങ്കാനയിലെ 116 കോളജുകളില്‍ നിന്നുള്ള 3900ലേറെ വിദ്യാര്‍ഥിനികള്‍ക്കായി 3.14 കോടി രൂപയാണ് മലബാര്‍ ഗ്രൂപ്പ് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ വിതരണം ചെയ്തത്. ഇന്ത്യയില്‍ 21000ത്തിലേറെ വിദ്യാര്‍ഥിനികള്‍ക്കായി 16 കോടി രൂപയാണ് മലബാര്‍ ഗ്രൂപ്പ് വകയിരുത്തിയിരിക്കുന്നത്.
ലോകം മാറ്റിമറിക്കാനുള്ള ഏറ്റവും ശക്തവത്തായ ഉപാധിയാണ് വിദ്യാഭ്യാസമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പ്രതികരിച്ചു.സിഎസ്ആറിനു കീഴില്‍ 2007ലാണ് മലബാര്‍ നാഷനല്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് മലബാര്‍ ഗ്രൂപ്പ് തുടക്കം കുറിച്ചത്. ഇതുവരെ 60 കോടി രൂപയാണ് മലബാര്‍ ഗ്രൂപ്പ് വിദ്യാര്‍ഥിനികള്‍ക്ക് പഠനസഹായമായി വിതരണം ചെയ്തത്.


