
മനാമ: ബഹ്‌റൈനില്‍ തൊഴില്‍ നിയമ ലംഘനത്തിന് പിടിയിലായ 27 പ്രവാസികളുടെ കേസുകള്‍ പിന്‍വലിക്കാന്‍ കോടതി ഉത്തരവ്. (Bahrain: court withdraw labor cases against expatriates ) പിടിയിലായവര്‍ക്ക് സാധുവായ പെര്‍മിറ്റുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് കേസുകള്‍ കോടതി തള്ളിയത്.
![]() |
|
നിയമലംഘനത്തിന് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയ ലോവര്‍ ക്രിമിനല്‍ കോടതി എല്ലാ പ്രതികളെയും കുറ്റമുക്തരാക്കി. കേസിനാസ്പദമായ സംഭവം നടന്നത് 2024ലാണ്.
ഒന്നാം പ്രതി ആവശ്യമുള്ള പെര്‍മിറ്റുകളില്ലാതെ 26 തൊഴിലാളികളെ തന്റെ സ്ഥാപനങ്ങളില്‍ ജോലിക്കുവെച്ചു എന്നായിരുന്നു പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം.
2006ലെ 19 നമ്പര്‍ തൊഴില്‍ നിയമം പ്രകാരവും 2014 ലെ തൊഴില്‍ ഭേദഗതി പ്രകാരമുള്ള വ്യവസ്ഥകളും പ്രകാരമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നത്. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ഔദ്യോഗികമായി കേസ് റഫര്‍ ചെയ്തിട്ടില്ലെന്നും പ്രോസിക്യൂഷന് കേസ് കൊണ്ടുവരാനോ കോടതിയില്‍ വാദം ഉന്നയിക്കാനോ നിയമപരമായ അവകാശമില്ലെന്നും പ്രതിഭാഗം വക്കീല്‍ വാദിച്ചു.