നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പോക്സോ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന് വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിം കോടതി. കോഴിക്കോട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. അന്വേഷണ ഘട്ടത്തിലായതിനാല്‍ മറ്റ് നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. അറസ്റ്റ് ചെയ്താല്‍ 25,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിടണമെന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നു.
|
കുടുംബ തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ട കൂട്ടിക്കല്‍ ജയചന്ദ്രന്‍ തന്റെ നാലു വയസ്സുള്ള മകളെ പീഡിപ്പിച്ചു എന്ന് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ കഴിഞ്ഞവര്‍ഷം ജൂണിലാണ് പോലീസ് പോക്‌സോ കേസെടുത്തത്. എന്നാല്‍ സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട് തനിക്കെതിരേ വ്യാജ പരാതി നല്‍കുകയായിരുന്നു എന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നത്. നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രിംകോടതിയെ സമീപിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





