മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ലോകോത്തരനിലവാരത്തില്‍ നവീകരിച്ച എംജി റോഡ് ആര്‍ട്ടിസ്ട്രി സ്റ്റോര്‍ ഹൈബി ഈഡന്‍ എംപി ഉദ്ഘാടനംചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി വിവിധ ഓഫറുകളും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡയമണ്ടിന്റെ വിലയില്‍ 25 ശതമാനംവരെ ഡിസ്‌കൗണ്ട് ലഭിക്കും. സ്വര്‍ണം, ജെം സ്റ്റോണ്‍, അണ്‍കട്ട് ജൂവലറി എന്നിവയുടെ പണിക്കൂലിയില്‍ 25 ശതമാനംവരെ കിഴിവും ലഭിക്കും. ഈ ഓഫറുകള്‍ ഏപ്രില്‍ 15 വരെ പ്രാബല്യത്തിലുണ്ടാകും. സ്വര്‍ണവിലയുടെ മൂന്നുശതമാനം മുതല്‍ നല്‍കി അഡ്വാന്‍സ് ബുക്കിങ്ങിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
|
എംഎല്‍എമാരായ ടി ജെ വിനോദ്, കെ ജെ മാക്‌സി, ഡപ്യൂട്ടി മേയര്‍ കെ എ അന്‍സിയ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വാര്‍ഡ് കൗണ്‍സിലര്‍ പദ്മജ എസ് മേനോന്‍, ബിജെപി ജില്ലാപ്രസിഡന്റ് കെ എസ് ഷൈജു, ഗുരുവായൂര്‍ മുന്‍ തന്ത്രി സതീശന്‍ നമ്പൂതിരി, ഫാദര്‍ ടെന്‍സണ്‍ ഷലോണ, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദ്, ഇന്ത്യന്‍ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ അഷര്‍, ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരായ വീരാന്‍കുട്ടി കെ പി, എ കെ നിഷാദ്, ശറീജ് വി എസ്, കോര്‍പറേറ്റ് ഹെഡ് ആര്‍ അബ്ദുല്‍ ജലീല്‍, റീജണല്‍ ഹെഡ് സുബൈര്‍ എംപി, സോണല്‍ ഹെഡ് ജാഫര്‍ എംപി, സപ്ലൈ ചെയിന്‍ മാനേജ്മെന്റ് ഹെഡ് ഷഫീഖ് വിഎസ്, സ്റ്റോര്‍ ഹെഡ്സ് ഷഫീഖ് പി എ, റഫീക്ക് പി, മറ്റ് മലബാര്‍ ഗ്രൂപ്പ് മാനേജ്മെന്റ് ടീമംഗങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.


