21
May 2025
Sun
21 May 2025 Sun
Asian man sentenced for two year and 23 lakh fine for smuggling controlled medication

നിയന്ത്രിത മരുന്നുകളുമായി എത്തിയ ഏഷ്യക്കാരന് ദുബയില്‍ രണ്ടുവര്‍ഷം തടവും 23 ലക്ഷം രൂപ പിഴയും. നൂറുകണക്കിന് നിയന്ത്രിത മരുന്നുകളുമായെത്തിയ ഇയാളെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് പിടികൂടിയത്. ബാഗേജ് പരിശോധനയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 480 ക്യാപ്‌സൂളുകള്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പില്ലാതെ രാജ്യത്തേക്ക് നിയന്ത്രിത മരുന്നുകള്‍ കൊണ്ടുവരുന്നതിന് വിലക്കുണ്ട്. ഇതു ലംഘിച്ച് മരുന്നുകളുമായെത്തിയതിനാണ് ഏഷ്യന്‍ പൗരനെ ദുബൈ ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. കൊണ്ടുവന്ന നിയന്ത്രിത മരുന്നുകള്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോ മറ്റോ നല്‍കാന്‍ ഇദ്ദേഹത്തിനായിരുന്നില്ല. യുഎഇയിലുള്ള ആര്‍ക്കോ നല്‍കാന്‍ കൊണ്ടുവന്നതാണ് ക്യാപ്‌സൂളുകളെന്നാണ് ഏഷ്യക്കാരന്‍ കോടതിയില്‍ മൊഴി നല്‍കി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക