21
May 2025
Sun
21 May 2025 Sun
Houthi attack

ഇസ്രായേലിലേക്ക് വീണ്ടും യമനിലെ ഹൂത്തി പോരാളികളുടെ ആക്രമണം. ഇസ്രായേല്‍ പ്രതിരോധത്തെ ഭേദിച്ച് ഹെബ്രോണില്‍ ഒരു മിസൈല്‍ പതിച്ചു.(Houthi attack on Israel; Missile hits Hebron)  നാശനഷ്ടങ്ങളെക്കുറിച്ച് വിവരമില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജെറുസലേമിലും തെക്കന്‍ വെസ്റ്റ് ബാങ്ക് ജൂത കുടിയേറ്റ കേന്ദ്രങ്ങളിലും അപകട സൈറണ്‍ മുഴങ്ങി. ഫോണുകളില്‍ ദീര്‍ഘദൂര മിസൈല്‍ ആക്രമണത്തിന്റെ മുന്നറിയിപ്പ് ലഭിച്ചു. ഇതേ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ ബങ്കറുകളിലൊളിച്ചു.

ഹൂത്തികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ ആക്രമണം പ്രതിരോധിച്ചതായി സൈന്യം അവകാശപ്പെട്ടു. നാല് ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ഹൂത്തി ആക്രമണമാണ് ഇന്നത്തേത്.

ഈ മാസം ആദ്യം ഇസ്രായേല്‍ പ്രതിരോധം തകര്‍ത്ത് ഹൂത്തി മിസൈലുകള്‍ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ പതിച്ചിരുന്നു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതേ തുടര്‍ന്ന് നിരവധി വിദേശ വിമാനങ്ങള്‍ ഇവിടേക്കുള്ള സര്‍വീസ് നിര്‍ത്തിയിരുന്നു.