15
Jul 2025
Sun
15 Jul 2025 Sun
DRDO conduct successful flight-test of Astra Beyond Visual Range Air-to-Air missile

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘അസ്ത്ര’ മിസൈല്‍ വിജയകരമായി പരീക്ഷിച്ച് പ്രതിരോധ ഗവേഷണവിഭാഗമായ ഡി.ആര്‍.ഡി.ഒ. വ്യോമസേനയുടെ സഹായത്തോടെ ഒഡീഷയിലെ ചാന്ദിപുരില്‍ വെള്ളിയാഴ്ച രാത്രിയാണ് പരീക്ഷണം പൂര്‍ത്തിയായത്. ലക്ഷ്യങ്ങള്‍ കൃത്യതയോടെ നശിപ്പിക്കാന്‍ അസ്ത്ര മിസൈലുകള്‍ക്ക് സാധിച്ചതായി ഡി.ആര്‍.ഡി.ഒ പ്രസ്താവനയില്‍ അറിയിച്ചു. അതിവേഗ ആളില്ലാ വ്യോമസംവിധാനങ്ങളെ അസ്ത്ര വിജയകരമായി നിര്‍വീര്യമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുഖോയ്30 എം.കെ1ന് സമാനമായ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് അസ്ത്ര വിക്ഷേപിച്ചത്. ലക്ഷ്യങ്ങളെ പിന്തുടര്‍ന്ന് തകര്‍ക്കാന്‍ തദ്ദേശീയമായി വികസിപ്പിച്ച റേഡിയോ ഫ്രീക്വന്‍സി (ആര്‍.എഫ്) സീക്കര്‍ സംവിധാനം അസ്ത്രയില്‍ ഘടിപ്പിച്ചിട്ടുണ്ട്. നാവിഗേഷന്‍ സംവിധാനവുമുണ്ട്. ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചെടുത്ത ആര്‍.എഫ് സംവിധാനം ഇന്ത്യയുടെ പ്രതിരോധശേഷിയുടെ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. അതിവേഗ ഡ്രോണ്‍ വ്യോമ ലക്ഷ്യങ്ങള്‍ക്കെതിരെ പ്രയോഗിക്കാവുന്ന മിസൈലായ അസ്ത്രക്ക്, ദൃശ്യപരിധിക്കപ്പുറമുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാനും കഴിയും. പകല്‍, രാത്രി എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാ കാലാവസ്ഥയിലും ഈ മിസൈല്‍ ഉപയോഗിക്കാന്‍ കഴിയും.

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡ് (എച്ച്.എ.എല്‍) അടക്കമുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഡി.ആര്‍.ഡി.ഒ അസ്ത്ര വികസിപ്പിച്ചത്. 100 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി. പ്രതിരോധ സാങ്കേതിക വിദ്യയിലെ നാഴികക്കല്ലാണ് ഇതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ്‌ചെയ്തു.

Defence Research & Development Organisation (DRDO) & Indian Air Force (IAF) successfully conducted the flight-test of indigenous Beyond Visual Range Air-to-Air missile (BVRAAM) ‘Astra’ equipped with indigenous Radio Frequency (RF) Seeker from Su-30 Mk-I platform off the coast of Odisha on July 11, 2025.