12
Aug 2025
Mon
12 Aug 2025 Mon
images 1 സൗദിയിലേക്ക് ഇനി മരുന്നുകൾ കൊണ്ടുപോകാം ഈസിയായി; ഓൺലൈനിൽ രജിസ്റ്റർ ചെയ്‌താൽ മതി, പെർമിറ്റ് എടുക്കേണ്ടത് ഇങ്ങനെ

 

whatsapp സൗദിയിലേക്ക് ഇനി മരുന്നുകൾ കൊണ്ടുപോകാം ഈസിയായി; ഓൺലൈനിൽ രജിസ്റ്റർ ചെയ്‌താൽ മതി, പെർമിറ്റ് എടുക്കേണ്ടത് ഇങ്ങനെ
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: സൗദി അറേബ്യയിലേക്ക് മരുന്നുകൾ കൊണ്ടുപോകുന്ന നടപടികൾ ഈസിയാക്കി ഇതിനായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം തുടങ്ങി. യാത്രക്കാർക്ക് ആവശ്യമുള്ള മരുന്നുകൾ കൊണ്ടുപോകാൻ ഓൺലൈൻ ക്ലിയറൻസ് പെർമിറ്റുകൾ നേടാനുള്ള സൗകര്യമാണ് സൗദി ഒരുക്കിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതോടൊപ്പം രോഗികൾക്ക് മുന്തിയ പരിഗണന നൽകുന്നതിനും യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ സംവിധാനമെന്നും സൗദി ഫുഡ്സ് ആൻഡ് ഡ്രഗ്സ് അതോറിറ്റി (SFDA) പ്രസ്താവനയിൽ അറിയിച്ചു.

എങ്ങനെ പെർമിറ്റ് എടുക്കാം

മരുന്ന് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർ https://cds.sfda.gov.sa/ എന്ന ലിങ്ക് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ലിങ്കിൽ കയറി ലോഗിൻ ചെയ്‌ത്‌ Register Individual User എന്ന് സെലക്ട് ചെയ്യുക. തുടർന്ന് പ്രത്യക്ഷപ്പെടുന്ന വിൻഡോയിൽ വ്യക്തിഗത വിവരങ്ങൾ നൽകി അക്കൗണ്ട് നിർമിക്കുക.

ശേഷം യൂസർ നൈമും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്‌താണ്‌ പെർമിറ്റ് എടുക്കേണ്ടത്.

മരുന്നുകളുടെ ചിത്രങ്ങളും വിശദാംശങ്ങളും യാത്രക്കാരന്റെ/ രോഗിയുടെ തിരിച്ചറിയൽ രേഖകൾ, രോഗിയുടെ വിശദ വിവരങ്ങൾ, ഡോക്ടറുടെ പ്രിസ്‌ക്രിപ്‌ഷൻ, മെഡിക്കൽ റിപ്പോർട്ട് എന്നിവ സൈറ്റിൽ ആവശ്യപ്പെടുന്ന സ്ഥലത്ത് അപ് ലോഡ് ചെയ്യണം.

യാത്രക്കാരനോ മറ്റൊരു രോഗിക്കോ വേണ്ടിയുള്ള മരുന്നിന്റെ മെഡിക്കൽ ആവശ്യകത തെളിയിക്കുന്ന രേഖകൾ അപേക്ഷകർ ഉൾപ്പെടുത്തണം. ഓൺലൈനിൽ തന്നെ പെർമിറ്റ് ലഭിക്കും. ഈ പെർമിറ്റ് യാത്രയിൽ കരുതിയാൽ മതി.

നിലവിൽ സഊദിയിൽ വിവിധ മരുന്നുകൾക്ക് നിരോധനമുണ്ട്. ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യങ്ങളിൽ അനുവദിക്കപ്പെട്ട മരുന്നുകളിൽ ചിലതും സൗദി യിൽ നിരോധനം ഉള്ളവയിൽ ഉൾപ്പെടുന്നതാണ്.

മരുന്നുകളുമായി വിമാനത്താവളങ്ങളിൽ വച്ച് പലരും പിടിയിലാകുന്നത് മൂലം നിലവിൽ മരുന്നുകൾ കൊണ്ടുവരാൻ പ്രവാസികൾക്ക് ഭയമാണ്. ഈ സാഹചര്യത്തിൽ നടപടി ഈസിയാക്കി പുതിയ സംവിധാനം അവതരിപ്പിച്ചത് പ്രവാസികൾക്ക് ഏറെ അനുഗ്രഹം ആണ്.

Saudi Arabia has made it possible for passengers to obtain online clearance permits to carry medicines.