12
Oct 2025
Fri
12 Oct 2025 Fri
Lulu group opens new hypermarket at Thaif സൗദി അറേബ്യയിൽ ലുലുവിന്റെ എഴുപതാമത്തെ ഹൈപ്പർമാർക്കറ്റ് തായിഫിൽ പ്രവർത്തനം ആരംഭിച്ചു

സൗദി അറേബ്യയിൽ ലുലുവിന്റെ എഴുപതാമത്തെ ഹൈപ്പർമാർക്കറ്റ് വിനോദ നഗരമായ തായിഫിൽ പ്രവർത്തനം ആരംഭിച്ചു. ജിദ്ദയിലെ യുഎഇ കോൺസൽ ജനറൽ നാസര്‍ ഹുവൈദന്‍ തൈബാന്‍ അലി അല്‍കെത്ബി, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്മദ് ഖാന്‍ സുരി, ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ തായിഫ് മേയർ അബ്ദുള്ള ബിൻ ഖാമിസ് അൽ സൈദി ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സൗദി അറേബ്യയുടെ വിഷൻ 2030ന് പിന്തുണയേകി റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാ​ഗമായാണ് തായിഫിലെ പുതിയ സ്റ്റോർ.

whatsapp സൗദി അറേബ്യയിൽ ലുലുവിന്റെ എഴുപതാമത്തെ ഹൈപ്പർമാർക്കറ്റ് തായിഫിൽ പ്രവർത്തനം ആരംഭിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉപഭോക്താകൾക്ക് മികച്ച ഷോപ്പിങ്ങ് അനുഭവമാണ് തായിഫിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭിക്കുകയെന്നും പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടിയാണ് യാഥാർത്ഥ്യമാകുന്നതെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.

195770 സ്ക്വയർ ഫീറ്റിലുള്ള തായിഫ് ലുലു ഹൈപ്പർമാർക്കറ്റിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ മികച്ച നിരക്കിലാണ് ഉപഭോക്താകൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. ​ഗ്രോസറി, ഫ്രഷ് ഫുഡ് സെക്ഷൻ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫാഷൻ ഉത്പന്നങ്ങൾ, ബ്യൂട്ടി പ്രൊഡക്ടുകൾ, ഐ എക്സ്പ്രസ് തുടങ്ങി നിരവധി ഉത്പന്നങ്ങളുടെ ശേഖരമാണ് ഉള്ളത്. വിപുലമായ ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. ഷോപ്പിങ്ങ് സു​ഗമമാക്കാൻ ആറ് സെൽഫ് ചെക്ക്ഔട്ട് കൗണ്ടറുകളും സജ്ജീകരിച്ചുണ്ട്. 500 ലേറെ വാഹനങ്ങൾക്കുള്ള പാർക്കിം​ഗ് സൗകര്യമുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് മികച്ച ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിനിടെ ​ഗിന്നസ് റെക്കോർഡ് നേടിയ ഷാറ്റേർഡ് ഗ്ലാസ് ആർട്ടിന് പിന്നിൽ പ്രവർത്തിച്ച സൗദി ലുലു സ്റ്റാഫുകളെ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ആദരിച്ചു. സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യക്ക് ആദരമർപ്പിച്ചായിരുന്നു സൗദി ദേശീയ ദിനത്തിന്റെ ഔദ്യോഗിക ചിഹ്നം ആലേഖനം ചെയ്ത കലാസൃഷ്ടി ലുലു യാഥാർത്ഥ്യമാക്കിയിരുന്നത്.

ലുലു ​ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, സൗദി ലുലു ഡയറക്ടർ മുഹമ്മദ് ഹാരിസ് പുതിയവീട്ടിൽ, ലുലു സൗദി വെസ്റ്റേൺ പ്രൊവിൻസ് റീജിയണൽ ഡയറക്ടർ നൗഷാദ് മഠത്തിപറമ്പിൽ അലി തുടങ്ങിയവരും ചടങ്ങിൽ ഭാ​ഗമായി.

ALSO READ: കാമുകി നല്‍കിയ പീഡനപരാതിയില്‍ അറസ്റ്റിലായ യുവാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ജീവനൊടുക്കി