
മധ്യപ്രദേശില്‍ ചുമയ്ക്കുള്ള മരുന്ന് കുടിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മരുന്ന് കുറിച്ചുനല്‍കിയ ഡോക്ടര്‍ അറസ്റ്റില്‍. ചിന്‍ദ്വാരയിലെ പരാസിയയിലെ ഡോക്ടര്‍ പ്രവീണ്‍ സോണിയാണ് അറസ്റ്റിലായത്. മരിച്ച ഭൂരിഭാഗം കുട്ടികള്‍ക്കും അപകടകാരണമായ കോള്‍ഡ്രിഫ് സിറപ്പ് കുറിച്ചുനല്‍കിയത് ശിശുരോഗ വിദഗ്ധനായ പ്രവീണ്‍ സോണിയായിരുന്നു. സര്‍ക്കാര്‍ ഡോക്ടറായ പ്രവീണ്‍ സോണി തന്റെ സ്വകാര്യ ക്ലിനിക്കിലെത്തിയപ്പോഴായിരുന്നു കുട്ടികള്‍ക്ക് ഈ മരുന്ന് കുറിച്ചു നല്‍കിയത്.
![]() |
|
അതിനിടെ വിവാദ മരുന്നായ കോള്‍ഡ്രിഫ് കഫ് സിറപ്പ് നിര്‍മിച്ച തമിഴ്‌നാട് കാഞ്ചിപുരത്തെ ശ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരേ മധ്യപ്രദേശ് സര്‍ക്കാര്‍ കേസ് നല്‍കിയിട്ടുണ്ട്. ഈ മരുന്ന് നേരത്തേ സര്‍ക്കാര്‍ നിരോധിച്ചതായിരുന്നു. വിഷപദാര്‍ഥമായ ഡയത്തിലിന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം ഈ കോള്‍ഡ്രിഫ് സിറപ്പില്‍ 48.6 ശതമാനം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
ALSO READ: കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമമരുന്നിന് കേരളത്തിലും നിരോധനം