
ജിദ്ദ: ഒഐസിസി മലപ്പുറം ജില്ലാകമ്മിറ്റി ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു. ആക്റ്റിങ് പ്രസിഡന്റ് ഇസ്മയില്‍ കൂരിപ്പൊയിലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഒ.ഐസിസി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അഷറഫ് അഞ്ചാലന്‍ ഉദ്ഘാടനം ചെയ്തു.
![]() |
|
ഗാന്ധിസത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി കൊണ്ട് അവതരിപ്പിച്ച പ്രഭാഷണങ്ങള്‍ വിഷയ വൈവിധ്യങ്ങള്‍ കൊണ്ട് ഏറെ ശ്രദ്ധേയമായി.സൗദി ദേശീയ ദിനത്തില്‍ റുവൈസിലുള്ള ഐ എം സി ഹോസ്പിറ്റലുമായി സഹകരിച്ചു ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാംപില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗമായ സിഎം അഹമ്മദിന്റെ സഹോദരന്‍ സി എം അബ്ദുല്‍ ജമാലിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ഒഐസിസി ജിദ്ദ മുന്‍ റീജിയണല്‍ കമ്മറ്റി പ്രസിഡന്റ് കെ ടി എ മുനീര്‍, നാസര്‍ സെയിന്‍, പ്രിന്‍സാദ് കോഴിക്കോട്, നാസര്‍ കോഴിത്തൊടി, സി ടി പി ഇസ്മയില്‍ വണ്ടൂര്‍, മുജീബ് മൂത്തേടത്ത്, മജീദ് ചേറൂര്‍, ഫൈസല്‍ മക്കരപ്പറമ്പ്, സി പി മുജീബ്, ഫസലുളള വെള്ളുവമ്പാലി, ഉസ്മാന്‍ കുണ്ടുകാവില്‍ എന്നിവര്‍ സംസാരിച്ചു.
സമീര്‍ പാണ്ടിക്കാട്, മുഹമ്മദ് ഒമാനൂര്, അനസ് തുവ്വൂര്‍, അലിബാപ്പു, സിഎം മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. ഗഫൂര്‍ വണ്ടൂര്‍ സ്വാഗതവും,
നൗഷാദ് ബഡ്ജറ്റ് നന്ദിയും പറഞ്ഞു.