
റിയാദ്: പുതുതായി ചുമതലയേറ്റ സൗദിയിലെ യുഎഇ അംബാസഡര്‍ മതര്‍ സലീം അല്‍ദഹേരിയുമായി കൂടിക്കാഴ്ച നടത്തി ലുലു സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്. നിയുക്ത അംബാസഡറിനെ അഭിനന്ദനങ്ങള്‍ അറിയിച്ച മുഹമ്മദ് ഹാരിസ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ലുലു ഗ്രൂപ്പിന്റെ പ്രതിബദ്ധത വ്യക്തമാക്കി.
![]() |
|
വ്യാപാര ബന്ധം വിപുലമാക്കല്‍, ഭക്ഷ്യ സുരക്ഷ മേഖലയെ പ്രോത്സാഹിപ്പിക്കല്‍, റീട്ടെയ്ല്‍ മേഖലയുടെ വികസനം അടക്കം വിവിധ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി. സൗദി – യുഎഇ റീട്ടെയ്ല്‍ മേഖലയുടെ വളര്‍ച്ചയിലടക്കം ലുലു ഗ്രൂപ്പ് വഹിക്കുന്നത് നിര്‍ണായക പങ്കെന്ന് യുഎഇ അംബാസഡര്‍ വിലയിരുത്തി. സൗദി വിഷന്‍ 2030ല്‍ ലുലു ഗ്രൂപ്പിന്റെ പങ്കാളിത്തത്തെ അദ്ദേഹം പ്രശംസിച്ചു. ജിസിസി മേഖലയില്‍ കൂടുതല്‍ സഹകരണത്തിനായുള്ള പുതിയ സാധ്യതകള്‍ പരിശോധിക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായി.
ALSO READ: നാദാപുരത്ത് പത്താംക്ലാസുകാരിയെ നിരന്തരം പീഡിപ്പിച്ച സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍