
ജിദ്ദ: മലബാര്‍ അടുക്കള ജിദ്ദ ചാപ്റ്ററിന്റെ പതിനൊന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഓണാഘോഷവും അന്താരാഷ്ട്ര ഷെഫായി യോഗ്യത നേടിയ മലബാര്‍ അടുക്കള അംഗങ്ങള്‍ക്കുള്ള ആദരവും ആഘോഷ പരിപാടികളുടെ മാറ്റ് കൂട്ടി.
![]() |
|
പാചക കലകളെ കുറിച്ച് മലബാര്‍ അടുക്കള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടത്തിയ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും നാലും സ്ഥാനം നേടിയ മത്സരാര്‍ഥികള്‍ക്കുള്ള സമ്മാനം ചടങ്ങില്‍ വിതരണം ചെയ്തു. വീട്ടമ്മമാരുണ്ടാക്കിയ സദ്യ വിഭവങ്ങള്‍ മൂന്നു തരം പായസത്തോടുകൂടി പരിപാടിക്കെത്തിയവര്‍ക്കായി വിളമ്പി.
ജിദ്ദയിലെ സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രതിനിധികള്‍ പരിപാടിയുടെ ഭാഗമായി. മലബാര്‍ അടുക്കളുടെ ജിദ്ദ കോ ഓഡിനേറ്റര്‍
കുബ്ര ലത്തീഫ് അധ്യക്ഷയായിരുന്നു. മലബാര്‍ അടുക്കളയുടെ ഭാവി പരിപാടികളെകുറിച്ചും പുതിയ സംരംഭങ്ങളെയും കുറിച്ചും ചടങ്ങില്‍ വിശദീകരിച്ചു.
എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശബ്‌നം ബാബു, സാഹിറ സവാദ്, ഷംസീറ, ആഷിക റംനാസ്,സാബിറ മജീദ്, ഹസീന ഹഫ്‌സല്‍, ലത്തീഫ് മൊഗ്രാല്‍. മജീദ്, രംനാസ്. സവാദ് ജ്യോതി ബാബു എന്നിവര്‍ ഓണാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുറുമി, സുനീറ, ഫായിസ, മുംതാസ്, ഷാഹിദ എന്നിവര്‍ ഔദ്യോഗിക പരിപാടികള്‍ നിയന്ത്രിച്ചു.
ALSO READ:സുമയ്യയുടെ ശരീരത്തില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ പരാജയപ്പെട്ടു