
കാമുകിയെ വിവാഹം കഴിക്കാന്‍ പണം കണ്ടെത്തുന്നതിനായി യുവാവ് ബന്ധുവീട്ടില്‍ നിന്ന് കവര്‍ന്നത് 50 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവും നാലുലക്ഷത്തോളം രൂപയും. ബംഗളുരുവിലാണ് സംഭവം. 22കാരനായ ശ്രേയസ് ആണ് ബന്ധുവായ ഹരീഷിന്റെ വീട്ടില്‍ നിന്ന് 52 പവന്‍ സ്വര്‍ണവും 3.46 ലക്ഷം രൂപയും കവര്‍ന്നത്. ഹരീഷിന്റെ കടയിലായിരുന്നു ശ്രേയസ് ജോലി ചെയ്തിരുന്നത്.
![]() |
|
ഹരീഷിന്റെ വീട്ടില്‍ സ്വര്‍ണവും പണവും സൂക്ഷിച്ചിട്ടുണ്ടെന്നറിയാവുന്ന ഹരീഷ് സപത്ബര്‍ 15ന് ഇവിടെ അതിക്രമിച്ചുകയറി മോഷണം നടത്തുകയായിരുന്നു.
മോഷണവിവരമറിഞ്ഞ വീട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ആദ്യം പ്രതിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തില്‍ ശ്രേയസിനെ കാണുകയായിരുന്നു.
യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. നാലുവര്‍ഷമായി താനൊരു പ്രണയത്തിലാണെന്നും കാമുകിയെ വിവാഹം കഴിക്കുന്നതിനായാണ് മോഷണം നടത്തിയതെന്നും ഇയാള്‍ മൊഴി നല്‍കി. മോഷ്ടിച്ചെടുത്ത സ്വര്‍ണവും പണവും പോലീസ് വീണ്ടെടുത്തു.
ALSO READ: അവിഹിതബന്ധമെന്ന് സംശയം; പാലക്കാട് യുവാവ് ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്നു