12
Oct 2025
Sat
12 Oct 2025 Sat
Imam's wife and two daughters killed inside masjid complex

യുപിയില്‍ പള്ളിവളപ്പില്‍ കയറി ഇമാമിന്റെ ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും കൊലപ്പെടുത്തി. ബാഗ്പത്തിലെ ഗംഗനൗളി ഗ്രാമത്തിലെ ബാദി മസ്ജിദ് ഇമാം മുഹമ്മദ് ഇബ്രാഹിമിന്റെ ഭാര്യ ഇര്‍സാന(30), അഞ്ചും രണ്ടും വയസ്സുള്ള പെണ്‍മക്കളുമാണ് കൊല്ലപ്പെട്ടത്.

whatsapp യുപിയില്‍ പള്ളിവളപ്പില്‍ കയറി ഇമാമിന്റെ ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും കൊലപ്പെടുത്തി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൂവരുടെയും മൃതദേഹങ്ങള്‍. മുഹമ്മദ് ഇബ്രാഹിം ജോലി ആവശ്യാര്‍ഥം ദയൂബന്ദിലേക്ക് പോയപ്പോഴായിരുന്നു ആക്രമണം നടന്നത്. കുമുസഫര്‍ നഗര്‍ സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം കുടുംബസമേതം നാലു വര്‍ഷമായി പള്ളി വളപ്പിലെ ക്വാര്ട്ടേഴ്സിലാണ് താമസമെന്ന് പള്ളി പരിപാലന സമിതി ഭാരവാഹികള്‍ പറഞ്ഞു.

മദ്‌റസാ വിദ്യാര്‍ഥികള്‍ വൈകീട്ട് പള്ളിയിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കാണുന്നത്. ഇര്‍സാനയുടെ മൃതദേഹം തറയിലും കുട്ടികളുടെ മൃതദേഹങ്ങള്‍ കട്ടിലിലുമായിരുന്നു കിടന്നിരുന്നത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മൂവരെയും ആക്രമിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അക്രമികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘത്തിനു രൂപം നല്‍കിയതായി പോലീസ് അറിയിച്ചു.

ALSO READ: ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാത്തതിനു കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി കാമുകി