12
Oct 2025
Sun
12 Oct 2025 Sun
Police blocked child marriage attempt at Malappuram

മലപ്പുറത്ത് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും വിവാഹ നിശ്ചയച്ചടങ്ങ്. വിവരമറിഞ്ഞെത്തിയ പോലീസ് ഇരുവീട്ടുകാര്‍ക്കുമെതിരേ കേസെടുത്തു.

whatsapp മലപ്പുറത്ത് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും വിവാഹ നിശ്ചയം; ഇരുവീട്ടുകാര്‍ക്കുമെതിരേ പോലീസ് കേസെടുത്തു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടത്താണ് സംഭവം. 14കാരിയുടെ വിവാഹമാണ് കൗമാരക്കാരനുമായി നിശ്ചയിച്ചത്. ഇന്നലെയായിരുന്നു വിവാഹനിശ്ചയച്ചടങ്ങ്. നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. കാടാമ്പുഴ പോലീസ് വിവാഹം നിശ്ചയവേദിയിലെത്തുകയും പെണ്‍കുട്ടിയെ ഏറ്റെടുക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും വീട്ടുകാരായ 10 പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ALSO READ: ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടരവയസ്സുകാരന്‍ മരിച്ചു