
വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി തടവുകാരെ മോചിപ്പിക്കുന്നത് ആഘോഷിക്കരുതെന്ന് ഫലസ്തീനി കുടുംബങ്ങള്‍ക്ക് ഇസ്രായേലിന്റെ താക്കീത്. വെടി നിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഈ വര്‍ഷം ഫെബ്രുവരിയില്‍ തടവുകാരെ വിട്ടയച്ചപ്പോഴും ഇസ്രായേല്‍ സമാന മുന്നറിയിപ്പ് നല്‍കിയിരുന്നു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസിന്റെ പക്കലുള്ള തങ്ങളുടെ ബന്ദികള്‍ക്ക് പകരമായി ആയിരക്കണക്കിന് ഫലസ്തീനികളെയാണ് ഇസ്രായേല്‍ മോചിതരാക്കുന്നത്.
![]() |
|
23ാം വയസ്സില്‍ ഇസ്രായേലീ ജയിലിലായ 46കാരന് അഷ്റഫ് സഗൈറിന്റെ മോചനം ഈ വര്‍ഷം ജനുവരിയില്‍ ഫലസ്തീനികള്‍ വിപുലമായി ആഘോഷിച്ചതിനു പിന്നാലെയാണ് ഇസ്രായേല്‍ ഇത്തരമൊരു മുന്നറിയിപ്പ് അന്ന് നല്‍കിയിരിക്കുന്നത്. ആറ് ജീവപര്യന്തമായിരുന്നു ഇസ്രായേല്‍ അഷ്റഫിന് വിധിച്ചിരുന്നത്.
രണ്ടുവര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന യുദ്ധത്തിന് ഖത്തറിന്റെയും യുഎസിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാവര്‍ത്തികമായത്. കരാറിന്റെ ഭാഗമായി ഇരുപക്ഷത്തു നിന്നും ബന്ദികളെയും തടവുകാരെയും വരും മണിക്കൂറുകള്‍ക്കുള്ളില്‍ വിട്ടയയ്ക്കും. ഗസയില്‍ തിരിച്ചെത്തിയ ഫലസ്തീനികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ നിലംപരിശായ കെട്ടിടാവശിഷ്ടങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചു നീക്കുന്ന പ്രവൃത്തികള്‍ക്കു തുടക്കം കുറിച്ചു കഴിഞ്ഞു.