04
Nov 2025
Sat
04 Nov 2025 Sat
Kanathil Jameela MLA passed away

കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസ്സായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. 1966 മെയ് അഞ്ചിന് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലാണ് ജനനം.

whatsapp കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2021ലാണ് ഇടതു ടിക്കറ്റില്‍ കൊയിലാണ്ടിയില്‍ നിന്ന് കാനത്തില്‍ ജമീല നിയമസഭയിലേക്ക് ജയിച്ചുകയറിയത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ALSO READ: ശ്രീലങ്കയില്‍ ചുഴലിക്കാറ്റില്‍ 153 മരണം; തമിഴ്‌നാട്ടിലും ആന്ധ്രയിലും ജാഗ്രതാനിര്‍ദേശം