കേരളമാകെ തണുത്തു വിറയ്ക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. സാധാരണ കടുത്ത ചൂട് അനുഭവപ്പെടുന്ന കൊല്ലം, പാലക്കാട് ജില്ലകളില്‍ വരെ തണുപ്പാണ്.
|
ഡിസംബര്‍ മാസത്തില്‍ ഹൈറേഞ്ചില്‍ ഇത്തരം കാലാവസ്ഥയാണെങ്കിലും ഇപ്പോള്‍ അനുഭവപ്പെടുന്നത് അതികഠിനമായ തണുപ്പാണ്. തണുപ്പ് തേടി ഊട്ടിയിലേക്കും മൂന്നാറിലേക്കും കൊടൈക്കനാലിലേക്കും ട്രിപ്പ് പോവാറുണ്ടെന്നും സ്വന്തം നാട്ടില്‍ ഇപ്പോഴാ കാലാവസ്ഥ കിട്ടുന്നത് മികച്ച അനുഭവമാണ് സമ്മാനിക്കുന്നതെന്നും അഭൂതപൂര്‍ണമായ തണുപ്പ് നേരിടുന്ന വിവിധ ജില്ലക്കാര്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നു.
ശ്രീലങ്കയില്‍ നിന്ന് ഇന്ത്യന്‍ തീരം തൊടുന്ന ദിത്വ ചുഴലിക്കാറ്റിന്റെ പരിണിതഫലമാണെന്നും അതല്ല ലാ ലിന പ്രതിഭാസത്തിന്റെ ഭാഗമാണ് സംസ്ഥാനത്തുടനീളം അനുഭവപ്പെടുന്ന ഈ തണുപ്പ് എന്നും അഭിപ്രായങ്ങളുയരുന്നുണ്ട്. ഇടുക്കിയില്‍ മൂന്നാറില്‍ ഇന്ന് പകല്‍ 16 ഡിഗ്രി സെല്‍ഷ്യസും കമ്പംമെട്ടില്‍ 17 ഡിഗ്രി സെല്‍ഷ്യസും കട്ടപ്പനയില്‍ 18 ഡിഗ്രി സെല്‍ഷ്യസുമൊക്കെയാണ് അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്.അതേസമയം ദിത്വ ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ പലയിടത്തും മഴ പെയ്യുന്നുണ്ട്.
ALSO READ: അനാശാസ്യത്തിന് പിടികൂടിയ യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ച ഡിവൈഎസ്പി അവധിയില്‍ പോയി





