04
Dec 2025
Mon
04 Dec 2025 Mon
KUWAIT FEVER

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആലപ്പുഴ സ്വദേശിയായ യുവാവ് പനിയെത്തുടര്‍ന്ന് മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ പെണ്ണുക്കര സ്വദേശി പുളിപ്പാറമോടിയില്‍ കിഴക്കേതില്‍ ശരത് ഗോപാല്‍ (35) ആണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് കുറച്ചുദിവസങ്ങളായി മുബാറക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശരത്. ചികിത്സയ്ക്കിടെ സ്‌ട്രോക് സംഭവിക്കുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. രണ്ട് മാസം മുമ്പ് മാത്രമാണ് കുവൈത്തില്‍ എത്തിയത്.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. അതിനുള്ള നടപടിക്രമങ്ങള്‍ കല കുവൈത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

whatsapp കുവൈത്തില്‍ ആലപ്പുഴ സ്വദേശിയായ യുവാവ് അന്തരിച്ചു; നാട്ടില്‍നിന്നെത്തിയത് രണ്ട് മാസം മുമ്പ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>