04
Dec 2025
Thu
04 Dec 2025 Thu
rahul mamkootathil

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍. മലയാളിയായ ഡ്രൈവര്‍ ജോസ് ആണ് കസ്റ്റഡിയിലായത്. രാഹുലിനെ ബെംഗളൂരുവിലെത്തിച്ച കാറിന്റെ ഡ്രൈവറിനെയാണ് എസ്‌ഐടി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബംഗളൂരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്.

whatsapp രാഹുലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അന്വേഷണ സംഘം രാഹുലിനെ കൃത്യമായി ട്രാക്ക് ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലെ ഒളിയിടത്തില്‍ നിന്ന് രാഹുല്‍ മുങ്ങിയതായാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന സൂചന.