04
Dec 2025
Thu
04 Dec 2025 Thu
Anti Hamas leader Yaser Abu Shabab killed in Gaza Strip

ഇസ്രായേലിനു വേണ്ടി ഗസയിലെ ഹമാസ് നീക്കങ്ങള്‍ ഒറ്റുകയും അവരെ സായുധമായി നേരിടുകയും ചെയ്തിരുന്ന സംഘത്തിന്റെ തലവനായ യാസര്‍ അബു ശബാബ് കൊല്ലപ്പെട്ടു. ഇസ്രായേല്‍ ആയിരുന്നു ഗസാ മുനമ്പില്‍ പ്രവര്‍ത്തിക്കുന്ന അബു ശബാബിന്റെ സംഘത്തിന് ആയുധങ്ങള്‍ വിതരണം ചെയ്തിരുന്നത്.

whatsapp ഗസയിലെ ഹമാസ് വിരുദ്ധ സായുധസംഘത്തലവന്‍ യാസര്‍ അബു ശബാബ് കൊല്ലപ്പെട്ടു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഗസാ മുനമ്പിലെ റാഫയില്‍ വച്ചാണ് അബു ശബാബിന് വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇസ്രായേല്‍- ഹമാസ് യുദ്ധത്തിനിടെയും അബു ശബാബിന്റെ സംഘം ഇസ്രായേല്‍ നല്‍കുന്ന ആയുധങ്ങളുമായി ഫലസ്തീനികളെ നേരിട്ടിരുന്നു.

അബു ശബാബിന്റെ സംഘത്തിനുള്ളിലെ ആഭ്യന്തര കലഹമാണ് ഇയാളുടെ മരണത്തില്‍ കലാശിച്ച വെടിവയ്‌പെന്നാണ് പ്രാഥമിക വിവരം. വെടിയേറ്റ ശബാബിനെ ഇസ്രായേലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.

ALSO READ: രാഹുല്‍ ഗത്യന്തരമില്ലാതെ കീഴടങ്ങുന്നു? ഹൊസ്ദുര്‍ഗ് കോടതിയില്‍ വന്‍ പോലീസ് സന്നാഹം