കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാളുകളുമായി അഴിഞ്ഞാടിയ അ ഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ. പാറാട് സ്വദേശികളായ അമൽ, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
ശനിയാഴ്ച വൈകുന്നേരം പാനൂരിൽ യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് നേരെ വടിവാളുമായി എത്തിയ സിപിഐഎം പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് യുഡിഎഫ് പ്രവർത്തകരുടെ വീടുകളിൽ കയറി വടിവാളു വീശിയ സംഘം വാഹനങ്ങൾ അടക്കം തകർക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ALSO READ: സിഡ്നിയില്‍ തോക്കുധാരിയെ കീഴ്പ്പെടുത്തിയത് സിറിയന്‍ കുടിയേറ്റക്കാരനായ അഹമ്മദ് അല്‍ അഹമ്മദ്





