31
Jan 2026
Sun
31 Jan 2026 Sun
madina accident malayali family death

Madina accident malayali family death ജിദ്ദ: മദീന-ജിദ്ദ ഹൈവേയില്‍ വാഹനാപകടത്തില്‍ കുടുംബത്തിലെ നാല് പേര്‍ മരണപ്പെട്ടു. ദമ്പതികളടക്കം ഏഴുപേരാണ് അപകടത്തില്‍ പെട്ടത്. മദീന ഹൈവേയിലെ വാദി ഫറയില്‍ വെച്ച് ഇവരുടെ വാഹനം തീറ്റപ്പുല്ലുമായി വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ ജലീല്‍ (52), ഭാര്യ തസ്‌ന തോടേങ്ങല്‍ (40), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍(73), മകന്‍ ആദില്‍ (13) എന്നിവരാണ് മരിച്ചത്.

ജലീലിന്റെ മറ്റു മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവര്‍ ചികിത്സയിലാണ്. അതീവ ഗുരുരാവസ്ഥയിലുള്ള ഇവരെ മദീന കിങ് ഫഹദ്, സൗദി ജര്‍മന്‍ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ALSO READ: തൃശൂര്‍ റെയില്‍വേ പാര്‍ക്കിങില്‍ തീപ്പിടിത്തം; 600ഓളം ബൈക്കുകള്‍ കത്തിനശിച്ചു

ജിദ്ദയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ജലീലും കുടുംബവും മക്കയിലെത്തി ഉംറ നിര്‍വഹിച്ച് മദീന സന്ദര്‍ശനത്തിനായി പോവുമ്പോഴാണ് അപകടം. വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലി ചെയ്ത് വരികയായിരുന്നു അബ്ദുല്‍ ജലീല്‍. നാട്ടിലായിരുന്ന കുടുംബം സന്ദര്‍ശന വിസയിലാണ് അടുത്തിടെ ജിദ്ദയിലെത്തിയത്. അതിന് പിന്നാലെയാണ് ഉംറയ്ക്കു പുറപ്പെട്ടത്.

മരിച്ച നാലു പേരുടെയും മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.