Kerala Gold Price Today: റെക്കോര്‍ഡ് ഉയരത്തിലെത്തിയ സ്വര്‍ണവില അപ്രതീക്ഷിതമായി താഴേക്ക്. ഒരു ദിവസത്തിനുള്ളില്‍ തന്നെ ഒറ്റയടിക്ക് 600 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ വിലക്കുതിപ്പിന് ശേഷം ഉണ്ടായ ഈ പെട്ടെന്നുള്ള ഇടിവ് വിപണിയില്‍ ചര്‍ച്ചയാകുകയാണ്. ആഭ്യന്തരവും ആഗോളവുമായ വിപണി ഘടകങ്ങളാണ് സ്വര്‍ണവിലയെ താഴേക്ക് നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
|
തുടര്‍ച്ചയായി വില കുതിക്കുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്നുംഗണ്യമായി ലാഭമെടുപ്പ് നടത്തും. ഇതാണ് ഇന്നും വില കുറയാന്‍ കാരണമായത്. സ്വര്‍ണ വിലയില്‍ ഓരോ ദിവസവും കുതിപ്പുണ്ടാവുന്നതിനാല്‍ ആഭരണപ്രേമികള്‍ക്ക് ഈ വിലക്കുറവ് കാര്യമായ നേട്ടം നല്‍കുന്നില്ല.
കേരളത്തില്‍ സ്വര്‍ണ വില ഇടിഞ്ഞെങ്കിലും രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ കുതിപ്പ് നിലച്ചിട്ടില്ല. ഇപ്പോഴും വില മുന്നോട്ടേക്ക് കുതിക്കുന്നു. ആഗോള തലത്തിലുണ്ടാവുന്ന പ്രതിസന്ധികളാണ് സ്വര്‍ണ വിലയില്‍ മാറ്റങ്ങള്‍ക്ക് കാരണമാവുന്നത്.
ഇന്നത്തെ സ്വര്‍ണ വില
പവന് 600 രൂപയാണ് കുറഞ്ഞത്. 1,05,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 13,125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 1080 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്.
രാജ്യാന്തര സ്വര്‍ണ വിലയില്‍ മുന്നേറ്റം തന്നെയാണ്. ഇന്ന് സ്‌പോട്ട് സ്വര്‍ണ വില ഔണ്‍സിന് 4,591.19 ഡോളറിലെത്തി. നേരത്തെ 4,600 ഡോളറിനു മുകളില്‍ കുതിച്ച സ്വര്‍ണ വിലയില്‍ നേരിയ ഇടിവുണ്ടായെങ്കിലും കാര്യമായ തകര്‍ച്ചയില്ലാതെ സ്വര്‍ണ വില ട്രാക്കിലായിട്ടുണ്ട്. അതിനാല്‍ നാളെ കേരളത്തിലും സ്വര്‍ണ വില കത്തിക്കയറാന്‍ സാധ്യതയുണ്ട്.
ആഗോള സംഘര്‍ഷങ്ങള്‍
ഇറാന്‍ വിഷയത്തില്‍ ട്രംപ് നിലപാട് മയപ്പെടുത്തിയേക്കുമെന്ന സൂചനകള്‍ വരുന്നുണ്ട്. സൈനിക നടപടിയ്ക്ക് പകരം സാമ്പത്തിക ഉപരോധം, സൈബര്‍ ആക്രമണം പോലുള്ള നടപടികളിലേക്ക് ട്രംപ് കടന്നേക്കാം. സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ന് ഇറാന്റെ വ്യോമാതിത്തി ഭാഗികമായി അടച്ചത്. ഈ സൂചനകള്‍ പ്രകാരം സംഘര്‍ഷങ്ങള്‍ മയപ്പെട്ടാല്‍ സ്വര്‍ണ വില വീണ്ടും താഴേക്ക് ഇടിയാന്‍ സാധ്യതയുണ്ട്.
സ്വര്‍ണാഭരണ വില
കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന് വില കുറഞ്ഞിരിക്കുന്നു. ആശ്വാസകരമല്ലെങ്കിലും സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതും നല്ല സമയമാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,13,610 രൂപ കരുതേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 14,250 രൂപയോളവും ചിലവഴിക്കേണ്ടി വരും. 3% ജിഎസ്ടി, ഹോള്‍മാര്‍ക്ക് ഫീസ്, 5% മിനിമം പണിക്കൂലി എന്നിവയും ഈടാക്കുമ്പോഴാണ് ആഭരണ വില കണക്കാക്കുന്നത്. പണിക്കൂലി സാധാരണയായി 30 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ട്. ചില ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ദ്ധിക്കുന്നതിനാല്‍ ആഭരണ വിലയും ഉയരും.
ജനുവരി മാസത്തെ സ്വര്‍ണ വില (പവനില്‍)
ജനുവരി 01: 99,040
ജനുവരി 02: 99,880
ജനുവരി 03: 99,600
ജനുവരി 03: 99,600
ജനുവരി 04: 99,600
ജനുവരി 05: 1,00760 (രാവിലെ)
ജനുവരി 05: 1,01080 (ഉച്ചയ്ക്ക്)
ജനുവരി 05: 1,01360 (വൈകുന്നേരം)
ജനുവരി 06: 1,01,800
ജനുവരി 07: 1,022,80 (രാവിലെ)
ജനുവരി 07: 1,01,400 (വൈകുന്നേരം)
ജനുവരി 08: 1,01,200
ജനുവരി 09: 1,02,160
ജനുവരി 10: 1,03,000
ജനുവരി 11: 1,03,000
ജനുവരി 12: 1,04,240
ജനുവരി 13: 1,04,240
ജനുവരി 14: 1,053,20 (രാവിലെ)
ജനുവരി 14: 1,05,500 (വൈകുന്നേരം)





