കണ്ണൂരില്‍ ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി തട്ടിയെടുത്തു. പേരാവൂര്‍ സ്വദേശി സാദിഖ് അക്കരമ്മല്‍ തനിക്ക് ഒരു കോടി രൂപ ഒന്നാം സമ്മാനം അടിച്ച സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് ബ്ലാക്കില്‍ വില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് ഈ ടിക്കറ്റുമായി ഒരു സംഘം കടന്നുകളഞ്ഞത്. ടിക്കറ്റ് നഷ്ടപ്പെട്ടതോടെ സാദിഖ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
|
സംഭവത്തില്‍ പേരാവൂര്‍ പോലീസ് ഒരാളെ പിടികൂടി. ചാക്കാട് സ്വദേശി ശുഹൈബ് ആണ് പിടിയിലായത്. ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം നടത്തുകയാണ് സാദിഖ്. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. ഡിസംബര്‍ 30നായിരുന്നു സാദിഖിന് ഒന്നാം സമ്മാനം അടിച്ചത്.
ALSO READ: സ്കൂള്‍ കെട്ടിടത്തില്‍ നിന്നു ചാടിയ 17കാരി മരിച്ചു; അവയവങ്ങള്‍ ദാനം ചെയ്ത് കുടുംബം
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





