മഹറുഫ് പനമരം
|
വയനാട് കല്‍പ്പറ്റയില്‍ 16കാരന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനം. ആക്രമണം മൊബൈലില്‍ പകര്‍ത്തി രസിച്ചു. ഫോണില്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്ന രണ്ടു കൗമാരക്കാര്‍ ചേര്‍ന്ന് 16കാരനെ മര്‍ദ്ദിച്ചത്. മൂന്നാമന്‍ മര്‍ദ്ദനദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും മര്‍ദ്ദനം മതിയെന്ന് ഇടയ്ക്കിടെ പറയുകയും ചെയ്യുന്നുണ്ട്.
മുഖത്തും തലയ്ക്കും ഇടിക്കുകയും ചാടി ചവിട്ടി താഴെ ഇടുന്നതും പുറത്തും കാലുകളിലും വടി കൊണ്ട് അടിക്കുകയായിരുന്നു. കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മൊബൈലില്‍ പകര്‍ത്തുന്ന വിദ്യാര്‍ഥി അവന്‍ ആസ്തമ രോഗിയാണെന്നും പറയുന്നുണ്ട്. അഞ്ചുമിനിറ്റിലേറെ നീണ്ട മര്ദ്ദന ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
തടഞ്ഞ് വച്ച് മര്‍ദ്ദിച്ചെന്ന കേസില്‍ കല്‍പ്പറ്റ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. ആറുമാസം മുമ്പാണ് താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്നു തല്ലി കൊന്നത്.





