31
Jan 2026
Mon
31 Jan 2026 Mon
19 year old man arrested for brutally attacking 16 year old boy

മഹറുഫ് പനമരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്‍പ്പറ്റ: മോശം വാക്ക് വിളിച്ചെന്നാരോപിച്ച് 16കാരനെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 19കാരനെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടന്‍ വീട്ടില്‍ മുഹമ്മദ് നാഫി(19)യെയാണ് പോലീസ് ഇന്‍സ്പെക്ടര്‍ എ യു ജയപ്രകാശിന്റെ നിര്‍ദേശപ്രകാരം എസ് ഐ വിമല്‍ ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.

മര്‍ദ്ദന വീഡിയോ പുറത്ത് വന്ന് പോലീസ് കേസെടുത്തപ്പോള്‍ നാഫിയെ വീട്ടുകാര്‍ മേപ്പാടി വിംസില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പോലീസ് തന്ത്രപൂര്‍വം ഇവരെ നിരീക്ഷിക്കുകയും ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ പിടികൂടുകയുമായിരുന്നു. കേസിലെ മറ്റു പ്രതികള്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്.

ALSO READ: എസ്എന്‍ഡിപിയുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് എന്‍എസ്എസ് പിന്‍മാറി